വാഷിങ്ടണ്‍: സമൂഹമാധ്യമമായ ട്വിറ്റർ ലോക സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് സ്വന്തമാക്കി. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചു. ഒരു ഓഹരിക്ക് 54.20 യുഎസ് ഡോളർ നൽകിയാണ് ഏറ്റെടുക്കൽ.
ഈ തുക നേരിട്ട് പണമായി നല്‍കിയതാണ്. നൂറ് ശതമാനം ഓഹരികളും മസ്‌ക് ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ മസ്‌കിന്‍റെ ഓഫര്‍ സ്വീകരിക്കാന്‍ മടിച്ച് നിന്നിരുന്ന ട്വിറ്റര്‍ മാനേജ്‌മെന്‍റ് ഒടുവില്‍ അദ്ദേഹത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. പലവിധത്തില്‍ മസ്‌കിനെ തടയാനും അധികൃതര്‍ ശ്രമിച്ചിരുന്നു.
സാധാരണയായി ഏറ്റവും വലിയ ഓഹരിയുടമ കമ്പനിമൂല്യത്തെക്കാൾ വളരെ ഉയർന്ന തുക വാഗ്ദാനം ചെയ്താൽ അതു സ്വീകരിക്കുകയാണു ബോർഡ് ചെയ്യാറുള്ളത്. എന്നാൽ ട്വിറ്റർ ഒരു മാധ്യമം കൂടിയായതിനാലും സ്വകാര്യ ഉടമസ്ഥതയോടു യോജിപ്പില്ലാത്തതിനാലുമാണ് തീരുമാനം വൈകിയത്.
മസ്കിന്‍റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ കമ്പനി ബോർഡ് അംഗീകരിച്ചത്. ട്വിറ്റർ ഏറ്റെടുക്കൽ ഇടപാടുമായി ചർച്ച തുടങ്ങിയതോടെ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയപ്പോൾ ട്വിറ്റർ ഇങ്കിന്‍റെ ഓഹരികൾ അഞ്ച് ശതമാനം ഉയർന്നിരുന്നു. ഏപ്രിൽ ഒന്നിന് ട്വിറ്ററിന്‍റെ ഓഹരി വാങ്ങിയവർക്ക് 26 ദിവസം കൊണ്ട് 38 ശതമാനം ലാഭം ലഭിക്കും. കരാർ സംബന്ധിച്ച് ഓഹരി ഉടമകളുടെ കൂടെ അഭിപ്രായം തേടാനാണ് ട്വിറ്റർ കമ്പനി ബോർഡിന്‍റെ തീരുമാനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മസ്‌കിന്‍റെ ഉടമസ്ഥതയില്‍ വലിയ മാറ്റങ്ങള്‍ തന്നെ ട്വിറ്ററില്‍ വരുമെന്നാണ് സൂചന. ട്വിറ്റര്‍ പലരുടെയും ശബ്ദം ഇല്ലാതാക്കുന്നവരാണ് മസ്‌ക് ആരോപിച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ട്വീറ്റ് ചെയ്തതിലൂടെ ട്വിറ്റര്‍ മാനദണ്ഡങ്ങള്‍ മസ്‌ക് ലംഘിച്ചെന്ന് കമ്പനി കുറ്റപ്പെടുത്തിയിരുന്നു.