പുതുപുത്തൻ വാഹനങ്ങൾ നിരത്തിലിറക്കാൻ ആവേശം കാണിക്കുന്നതിന് മുൻപ് ചില മുൻകരുതൽ കൂടി എടുക്കേണ്ടത് അനിവാര്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വാഹന ഇൻഷുറൻസ്. ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷവും കാറുകൾക്ക് മൂന്ന് വർഷവും തേർഡ് പാർട്ടി ഇൻഷുറൻസ് എടുത്തിരിക്കേണ്ടത് നിർബന്ധമാണ്.
നിലവിൽ ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ പിഴ ഈടാക്കാവുന്നതാണ്. സാധാരണ ഗതിയിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഉപയോഗിച്ച് അപകടങ്ങൾ ഉണ്ടായാൽ വാഹന ഉടമ തന്നെ എല്ലാ ചെലവുകളും വഹിക്കേണ്ടതായി വരും. അതിനാൽ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ ശ്രമിക്കണം.
Comprehensive insurance: അപകടമോ മോഷണമോ സംഭവിച്ചാൽ കോംപ്രിഹെൻസീവ് ഇൻഷുറൻസ് വഴി (Comprehensive insurance) നഷ്‌ടപരിഹാരം നൽകുന്നു. കൂടുതൽ ആളുകളും തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടെന്ന ധൈര്യത്തിൽ കോംപ്രിഹെൻസീവ് ഇൻഷുറൻസ് പുതുക്കാറില്ല. എന്നാൽ തേർഡ് പാർട്ടി ഇൻഷുറൻസിൽ എല്ലാ തരം ക്ലയിമുകളും ലഭിക്കില്ല എന്നതാണ് സത്യാവസ്ഥ.
മിക്ക കേസുകളിലും, വാഹന ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുന്നതിന് ഇൻഷ്വേർഡ് ഡിക്ലേർഡ് തുക (Insured Declared Value) വെട്ടിക്കുറയ്ക്കുന്നു. ചെറിയൊരു പ്രീമിയം ലഭിച്ചാലും മുഴുവൻ തുകയും ക്ലെയിം ചെയ്യാൻ സാധിക്കില്ല. പുതിയതായി എടുത്ത കാറുകൾക്ക് അധിക പരിരക്ഷ ലഭിക്കും.
ഇതോടൊപ്പം അനിവാര്യമായ ഏതെങ്കിലും ആഡ് - ഓൺ പോളിസികളും എടുക്കാവുന്നതാണ്. കുറഞ്ഞ പ്രീമിയം പോളിസി തിരഞ്ഞെടുക്കുന്നത് എപ്പോഴും ഗുണം ചെയ്യണമെന്നില്ല. ഇൻഷുറൻസ് കമ്പനി നൽകുന്ന സേവനങ്ങൾ പരിശോധിച്ച ശേഷം മാത്രം തീരുമാനം എടുക്കുക.