മുംബൈ: ഓഹരി വിപണികൾക്ക് നേട്ടത്തോടെ തുടക്കം. വ്യാഴാഴ്‌ച രാവിലെ 9:29ന് ബിഎസ്ഇ സെൻസെക്‌സ് 428.51പോയിന്‍റ് ഉയർന്ന് 56,097.54ലെത്തി. എൻഎസ്ഇ നിഫ്റ്റി 135.00 പോയിന്‍റ് ഉയർന്ന് 16,812.60ലാണ് വ്യാപാരം നടക്കുന്നത്.
ഏഷ്യയിലെ ഏറ്റവും പഴയതും ലോകത്തിലെ ഏറ്റവും പഴക്കമുള്ള പത്താമത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുമാണ് ബിഎസ്ഇ ലിമിറ്റഡ് അഥവ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്.
ഇന്ത്യയിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന ഓഹരി സൂചികകളിൽ ഒന്നാണ് നിഫറ്റി. ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് സൂചികയിലെ അളവുകോൽ ആണ് നിഫ്റ്റി. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്‌തിട്ടുള്ള ഏറ്റവും വലിയ 50 ഇന്ത്യൻ കമ്പനികളുടെ ശരാശരിയെ പ്രതിനിധീകരിക്കുന്നതാണ് നിഫ്റ്റി.