തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4630രൂപയും ഒരു പവന് 37040 രൂപയുമായി.
സ്വര്‍ണ വിലയില്‍ കഴിഞ്ഞയാഴ്ച്ച ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. ബുധനാഴ്ച സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വ്യാഴാഴ്ച വീണ്ടും വര്‍ധനവുണ്ടായത്. ഡോളറിൻെറ മൂല്യം കുത്തനെ ഇടിഞ്ഞതോടെയായിരുന്നു കഴിഞ്ഞ വാരം വില കുറഞ്ഞത്.
സമാനമായ സാഹചര്യം ഈയാഴ്ചയും തുടരുകയാണ്.നേരത്തെപ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരും.
also read: ഷിര്‍ദി സായി ബാബയുടെ വിഗ്രഹത്തിന് 2 കോടി വിലമതിക്കുന്ന സ്വര്‍ണ ആവരണം സംഭാവന ചെയ്ത് ഭക്തന്