ന്യൂഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അതിന്‍റെ ഓഹരി വിലയിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് 19 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ആദ്യത്തെ ഇന്ത്യൻ കമ്പനിയായി മാറി. റിലയൻസ് ഓഹരി 1.85 ശതമാനം ഉയർന്ന് ബിഎസ്ഇയിലെ റെക്കോഡ് 2,827.10 രൂപയിലെത്തി. ഓഹരി വിലയിലെ നേട്ടത്തെ തുടർന്ന് ബിഎസ്ഇയിൽ വ്യാപാരത്തിൽ കമ്പനിയുടെ വിപണി മൂല്യം രാവിലെ 19,12,814 കോടി രൂപയായി ഉയർന്നു.
ഈ വർഷം മാർച്ചിൽ കമ്പനിയുടെ വിപണി മൂല്യം 18 ലക്ഷം കോടി കടന്നിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 13 ന് കമ്പനിയുടെ വിപണി മൂല്യം 17 ലക്ഷം കോടി കടന്നിരുന്നു. അതിനിടെ, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് യു.എ.ഇയിലെ ടാസിസ്(TA'ZIZ) കെമിക്കലുമായി 2 ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭത്തിനായി ഔപചാരിക ഷെയർഹോൾഡർ ഉടമ്പടിയിൽ ഒപ്പുവെച്ചു.
കൂടാതെ പരമ്പരാഗതവും പാരമ്പര്യേതരവുമായ വിഭവങ്ങൾ കണ്ടെത്തുന്നതിനും ഉൽപാദിപ്പിക്കുന്നതിനും അഡ്നോകു(ADNOC)മായി സഹകരിക്കാനുള്ള കരാറിലും ഒപ്പുവച്ചു. ഈ വർഷം ഇതുവരെ ഓഹരികളില്‍ 19 ശതമാനത്തിലധികം വര്‍ധനവാണുണ്ടായത്.
സിംഗപ്പൂരിലെ എണ്ണ, വാതക വിലയിലുണ്ടായ വര്‍ധനവിന്‍റെ പശ്ചാത്തലത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് സിലിണ്ടറുകളുടെ ഉല്‍പാദനം വര്‍ധിപ്പിച്ചുവെന്നും പുനരുപയോഗ ഊർജ ബിസിനസിൽ റിലയൻസ് അതിന്റെ പാത തുടർച്ചയായി വിപുലീകരിക്കുന്നു, ഇത് കമ്പനിക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നുവെന്നും സ്വസ്‌തിക ഇൻവെസ്റ്റ്മാർട്ട് ലിമിറ്റഡിന്റെ റിസർച്ച് മേധാവി സന്തോഷ് മീണ പറഞ്ഞു.
Also Read ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള 24,371 കോടിയുടെ കരാർ പിൻവലിച്ച് റിലയൻസ് ഗ്രൂപ്പ്