മുംബൈ: റിപ്പോ നിരക്ക് 50 ബേസിസ് പോയിന്‍റ് വർധിപ്പിച്ച് 5.9% ആക്കി റിസർവ് ബാങ്ക്. വിലക്കയറ്റത്തെ അതിജീവിക്കുന്നതിനായാണ് റിസർവ് ബാങ്കിന്‍റെ പുതിയ തീരുമാനം. നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പകുതിയിൽ പണപ്പെരുപ്പം ഏകദേശം 6% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) 5.65 ശതമാനത്തില്‍ നിന്ന് 6.15 ശതമാനമായും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്‌ഡിഎഫ്) നിരക്ക് 5.15 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായും പരിഷ്‌കരിച്ചു. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഈ വർഷം തുടര്‍ച്ചയായി നാലാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്.