കൊവിഡ് കാലം തന്ന വലിയ മാറ്റങ്ങളില്‍ ഒന്നാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. അടച്ചിരുന്ന കാലത്ത് ഓണ്‍ലൈനില്‍ സിനിമ കണ്ട് തുടങ്ങിയവര്‍ തിയേറ്റര്‍ തുറന്നിട്ടും ട്രെന്‍റില്‍ മാറ്റം വരുത്തിയില്ല.
നെറ്റ്‌ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട്‌സ്റ്റാര്‍, ജി58, സോണി ലൈവ്, ആഹ എന്നിങ്ങനെ ഇന്ന് സിനിമാപ്രേമികളുടെ മനസിലും മൊബൈലിലും ഈ പേരുകളുണ്ടാകും. അതിനാല്‍ തന്നെ ഇത്തരം കമ്പനികളുടെ വരുമാനം കുത്തനെ കൂടി. വരുന്ന അഞ്ച് വര്‍ഷത്തിനിടെ ഇത്തരം കമ്പനികളുടെ വരുമാനം രണ്ടിരട്ടിയോളം വര്‍ധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2027ഓടെ ഇത്തരം കമ്പനികളുടെ വരുമാനം 24,000 കോടിയില്‍ നിന്നും 56,000 കോടിയില്‍ എത്തുമെന്നാണ് മീഡിയ പാര്‍ട്‌നേഴ്‌സ് ഏഷ്യ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനിടെ മികച്ച നിലവാരമുള്ള വിഷയങ്ങളും കണ്ടന്‍റുകളും അവതരിപ്പിച്ച് വമ്പന്‍ കമ്പനികള്‍ രംഗത്ത് എത്തുന്നത് പ്രാദേശികമായുള്ള ചില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ തകര്‍ച്ചയ്‌ക്ക് കാരണമായേക്കാമെന്നും ഇവര്‍ വിലയിരുത്തുന്നു. മാത്രമല്ല രാജ്യത്തെ തന്നെ വലിയ ടെലികോം കമ്പനികളും ഈ രംഗത്തേക്ക് കടക്കുന്നത് വലിയ മത്സരങ്ങള്‍ക്കും കാരണമാകാനാണ് സാധ്യത.
ഏഷ്യ പസഫിക്ക്: 2022ലെ കണക്ക് അനുസരിച്ച് 49.2 ബില്യന്‍ ഡോളറിന്‍റെ വളര്‍ച്ചയാണ് ഏഷ്യ പസഫിക്ക് പ്രദേശത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നേടിയത്. ഇത് ഏകദേശം 16 ശതമാനത്തിന്‍റെ വളര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. ഇതില്‍ പരസ്യമൂല്യം 37 ശതമാനമാണ്. 13 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ 2027 ഓടെ 72.7 ബില്യണ്‍ ഡോളറിന്‍റെ വളര്‍ച്ച ഈ രംഗം നേടുമെന്നാണ് നിഗമനം. പരസ്യ വരുമാനത്തിലും വലിയ മാറ്റങ്ങളുണ്ടാകും. ചൈന ഒഴികെയുള്ള ഏഷ്യ പസഫിക് ഓൺലൈൻ വീഡിയോ വ്യവസായം 2022-ൽ 24 ശതമാനം വളർച്ച നേടി.
ഇന്ത്യ: ഇന്ത്യയിലും ഒടിടി വിപണികള്‍ വന്‍ വര്‍ധനയാണ് ഉണ്ടാക്കുന്നത്. സീ സോണിയുമായി ലയിച്ച് പുതിയ ടി വി ഓണ്‍ലൈന്‍ വീഡിയോ ബിസിനസ് ആരംഭിച്ചു. റിലയൻസ് സ്‌ട്രാറ്റജീസ് പിന്തുണയുള്ള വിയാകോം-18 ന്‍റെ പുതിയ സ്‌ട്രീമിങ് പ്ലാറ്റ്‌ഫോം. ജിയോയുമായി കണക്‌ട് ചെയ്‌ത ടിവികളും മൊബൈലുകളും ഈ രംഗത്ത് വിജയം കൊയ്യുന്നുണ്ട്.
ഐപിഎല്‍ ക്രിക്കറ്റ് അടക്കമുള്ള സ്‌ട്രീമിങ്ങുകളിലും ഒടിടികള്‍ വിജയം കൊയ്യുകയാണ്. ചൈന ഒഴികെയുള്ള ഏഷ്യ പസഫിക്കിൽ യുട്യൂബിന് എവിഒഡിയുടെ 42 ശതമാനം വിഹിതമുണ്ട്. ചൈന ഒഴികെയുള്ള ഏഷ്യ പസഫിക് മേഖലയിൽ, എസ് വി ഒ ഡി വിഹിതം 33 ശതമാനമാണ്. ആമസോണ്‍ പ്രൈമിന്‍റെ 12ശതമാനം, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ 11 ശതമാനം എന്നിങ്ങനെയാണ്. ഏഷ്യ പസഫിക് മേഖല ഭാവിയിൽ അന്താരാഷ്‌ട്ര ഓൺലൈൻ വീഡിയോ വ്യവസായത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നു.
Also Read: കേരളത്തിന് ഇനി സ്വന്തം ഒടിടി പ്ലാറ്റ്‌ഫോം; 'സി സ്പേസ്' നവംബർ 1 മുതൽ