ETV Bharat / business

മതിയായ വിലയില്ല; കവ്വായി കായലിലെ കല്ലുമ്മക്കായ കൃഷി പ്രതിസന്ധിയില്‍

ഇടനിലക്കാരുടെ ചൂഷണമാണ് ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ ശാസ്ത്രീയമായി കൃഷി ചെയ്‌ത് വിജയം നേടിയ കവ്വായിയുടെ പ്രതിസന്ധിയായി കർഷകർ പറയുന്നത്

kavvayi kallummakkayi  കവ്വായി കായൽ  blue mussel  common mussel  kallummakkaya  കല്ലുമ്മക്കായ കൃഷി  കവ്വായി കായലും കല്ലുമ്മക്കായ കൃഷിയും  കവ്വായി കായൽ  kallummakkaya in Kavvayi lake kerala  kallummakkaya  കാസർകോട് കല്ലുമ്മക്കായ
കവ്വായി കായലും കല്ലുമ്മക്കായ കൃഷിയും
author img

By

Published : Apr 5, 2023, 1:21 PM IST

കവ്വായി കായലും കല്ലുമ്മക്കായ കൃഷിയും

കാസർകോട് : കവ്വായി കായലും കല്ലുമ്മക്കായ കൃഷിയും കർഷകരും എന്നും മനോഹര കാഴ്‌ചയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കല്ലുമ്മക്കായ ഉത്പാദിപ്പിക്കുന്നത് കണ്ണൂർ, കാസർകോട് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന കവ്വായി കായലിലാണ്. മുളയും റോപ്പുമായി സ്റ്റേജ് കെട്ടി ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ ശാസ്ത്രീയമായി കൃഷി ചെയ്‌ത് വിജയം നേടിയ ഖ്യാതിയും കാവ്വായി കായലിനുണ്ട്.

എന്നാൽ പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ ഈ മേഖലയിലെ കർഷകർ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. വിപണിയിൽ മതിയായ വില ലഭിക്കുന്നില്ലെന്നതാണ് കർഷകരുടെ പരാതി. ഈ സാഹചര്യത്തിൽ വിളവെടുത്താൽ കനത്ത നഷ്‌ടം നേരിടുമെന്നാണ് കർഷകർ പറയുന്നത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഇവിടുത്തെ വിളവെടുപ്പ് കാലം. എന്നാൽ ഇത്തവണ വിളവെടുപ്പ് അനിശ്ചിത്വമായി വൈകുകയാണ്.

സ്വകാര്യ വ്യക്തികൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി ഇറക്കുന്നത്. കാസർകോടിന്‍റെ തെക്കൻ മേഖലയായ വലിയപറമ്പ്, പടന്ന, ചെറുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിലെ ഗ്രാമീണ മേഖലയിലുള്ളവരുടെ പ്രധാന വരുമാന മാർഗമായി ഈ കൃഷിരീതി മാറിയിരുന്നു. പക്ഷേ, ഇടക്കാലത്ത് ക്ഷീണം നേരിട്ടു. ഉൽപന്നത്തിനു നിശ്ചിത വില ലഭ്യമല്ലാത്തതും അതിനൊപ്പം വിത്തിനു ഓരോ വർഷവും വലിയ തോതിൽ വില വർധിപ്പിക്കുന്നതുമാണ് കൃഷിക്കും കൃഷിക്കാർക്കും ക്ഷീണമുണ്ടാകാൻ കാരണം.

ഇടനിലക്കാരുടെ ചൂഷണവും ഈ രംഗത്തുണ്ട്. ഓരോ സീസണിലും ഇരുപതിനായിരത്തിലധികം ടൺ കല്ലുമ്മക്കായയാണ് കവ്വായി കായലിൽ നിന്ന് ഉൽപാദിപ്പിക്കുന്നത്. കോഴിക്കോട്, മംഗളൂരു, തലശ്ശേരി മേഖലയിൽ നിന്നു വിത്തുകൊണ്ടുവന്നാണ് വിളയിറക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിൽ പലപ്പോഴും കൃഷി വൻ നഷ്‌ടത്തിൽ കലാശിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഒരു കിലോയ്ക്ക് 250 രൂപ ലഭിച്ചിരുന്നെങ്കിൽ ഈ തവണ 150 രൂപ മാത്രമാണ് ഇടനിലക്കാർ നൽകാൻ തയ്യാറാകുന്നത്. അമിത ലാഭം ഉണ്ടാക്കാനുള്ള ഇടനിലക്കാരുടെ ശ്രമമാണെന്നാണ് കർഷകരുടെ ആക്ഷേപം. തലശേരി, വടകര എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന വിത്തുകൾക്ക് ഒരു ചാക്കിന് 7000 രൂപ വരെ ഇടനിലക്കാർ ഈടാക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു. നിലവിലെ കുറഞ്ഞ വിലയ്ക്ക് കല്ലുമ്മക്കായ വിപണിയിലെത്തിച്ചാൽ കർഷകർ കടക്കെണിയിലാകുമെന്നതാണ് സാഹചര്യം.

ALSO READ: കൂറ്റൻ കാച്ചിലും ചേനയും മുതല്‍ അടച്ചട്ടിയും മത്തും ഉലക്കയും വരെ ; പഴമയുടെ കാഴ്‌ചകളിലൂടെ ഓമല്ലൂർ വയൽ വാണിഭം

ജില്ലയിലെ കല്ലുമ്മക്കായ കർഷകർക്ക് ആശ്വാസമായി 2021 ൽ സർക്കാർ പദ്ധതി കൊണ്ടുവന്നിരുന്നു. മന്ത്രി പി. രാജീവ് അവതരിപ്പിച്ച 100 ഇന പദ്ധതിയിൽ കവ്വായി കായലിലെ കല്ലുമ്മക്കായ കൃഷിയെയും ഉൾപ്പെടുത്തിയത് കർഷകരിൽ പ്രതീക്ഷ ഉണർത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ എങ്ങനെ തരണം ചെയ്യുമെന്ന ചിന്തയാണ് കർഷകർക്ക് ഉള്ളത്. കേരളത്തിലെ വലിയ മൂന്നാമത്തെ കായലും ഉത്തര കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയുമാണ്‌ കവ്വായി. കടലോരത്തിനു സമാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് കവ്വായി കായൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.