ETV Bharat / business

വിദേശ യാത്രക്കൊരുങ്ങുമ്പോള്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് ആവശ്യമോ? അറിയാം ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍

വിദേശ യാത്ര പോകുമ്പോള്‍ ഏറെ പ്രയോജനപ്പെടുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. യാത്രക്കിടെ വരുന്ന മെഡിക്കല്‍ എമര്‍ജന്‍സി, പാസ്‌പോര്‍ട്ട് നഷ്‌ടപ്പെടുക, ഫ്ലൈറ്റ് വൈകുക തുടങ്ങിയ സാഹചര്യങ്ങളില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എങ്ങനെ പ്രയോജനപ്പടുമെന്ന് നോക്കാം

Importance of Travel insurance in foreign trip  Importance of Travel insurance  Travel insurance  Travel insurance Policy  Medical emergency in trip  ട്രാവല്‍ ഇന്‍ഷുറന്‍സ്  ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷകള്‍  മെഡിക്കല്‍ എമര്‍ജന്‍സി  പാസ്‌പോര്‍ട്ട് നഷ്‌ടപ്പെട്ടാല്‍  പാസ്‌പോർട്ട് നഷ്‌ടപ്പെട്ടാല്‍ പരിരക്ഷ  ഡൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട്
ട്രാവല്‍ ഇന്‍ഷുറന്‍സ്
author img

By

Published : Feb 24, 2023, 4:03 PM IST

ഹൈദരാബാദ്: ഒരിക്കലെങ്കിലും വിദേശത്തേക്ക് യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിലേറെയും. പുതിയ സംസ്‌കാരങ്ങള്‍, വ്യത്യസ്‌ത ഭക്ഷണ വിഭവങ്ങള്‍, വിവിധ കാലാവസ്ഥ എന്നിവ അനുഭവിച്ച് അറിയാനുള്ള സുവര്‍ണാവസരാണ് വിദേശ യാത്രകള്‍. തടസങ്ങളൊന്നും ഇല്ലാതെ വേണം വിദേശ യാത്ര പോകാന്‍. അതിനായി നാം നിരവധി കാര്യങ്ങള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യേണ്ടതുണ്ട്. വിസ, ടിക്കറ്റ്, താമസ സൗകര്യം ഇവയെല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്‌താല്‍ മാത്രമേ തടസമില്ലാതെ വിദേശ യാത്ര ആസ്വദിക്കാന്‍ കഴിയൂ. മറ്റൊരു പ്രധാന കാര്യമാണ് ട്രാവൽ ഇൻഷുറൻസ്. ഒരു വിദേശ യാത്ര ആരംഭിക്കുന്നതിന് മുമ്പ് നാം പൂർണമായി ഇൻഷുർ ചെയ്യേണ്ടതുണ്ട്.

മെഡിക്കൽ എമർജൻസി: ഒരു വിദേശ യാത്രയ്ക്കിടെ മെഡിക്കൽ എമർജൻസി നേരിടേണ്ടിവരുമെന്ന ചിന്ത അൽപം ആശങ്കാജനകമായിരിക്കും. പരിചയമില്ലാത്ത ഒരിടത്ത് ഇത്തരം സാഹചര്യങ്ങളിൽ കുടുങ്ങിപ്പോകുന്നത് നമ്മുടെ മാനസികാവസ്ഥയെ തകര്‍ക്കുക മാത്രമല്ല ചിലപ്പോള്‍ നമ്മുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ ഏറെ സഹായമാകുന്ന സംവിധാനമാണ് ട്രാവൽ ഇൻഷുറൻസ്. അസുഖം വന്നാൽ ട്രാവല്‍ ഇന്‍ഷുറന്‍സ് ചികിത്സ ചെലവുകൾ നൽകുന്നു. അപകടങ്ങൾക്കുള്ള നഷ്‌ടപരിഹാരം, അടിയന്തര ശസ്‌ത്രക്രിയ, മറ്റ് മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്‌ക്കുള്ള ചെലവും പോളിസി നൽകുന്നു.

ഫ്ലൈറ്റ് വൈകിയാല്‍ പണം ലഭിക്കും?: ഏതെങ്കിലും കാരണത്താൽ പോളിസിയിൽ വ്യക്തമാക്കിയിട്ടുള്ള സമയത്തിനും അപ്പുറം ഫ്ലൈറ്റ് വൈകിയാല്‍ വിവിധ ചെലവുകൾക്കായി പോളിസി നിങ്ങൾക്ക് ഒരു നിശ്ചിത തുക നൽകുന്നു. ഭക്ഷണവും മറ്റ് ആവശ്യമായ ചെലവുകളും ഇതിൽ ഉൾപ്പെടും. ഈ ചെലവുകൾ പോളിസി ഉടമ മുൻകൂറായി വഹിക്കണം. തുടർന്ന് ബന്ധപ്പെട്ട ബില്ലുകൾ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കുകയും ചെലവായ പണം തിരികെ സ്വീകരിക്കുകയും ചെയ്യാം.

സാധനം വാങ്ങിയാല്‍ പോളിസിയില്‍ വകയിരുത്താമോ: യാത്രയ്ക്കിടെ നമ്മുടെ കൈവശം നമുക്കാവശ്യമായ ചില ഉപകരണങ്ങള്‍ ഇല്ലാതെ വരുന്നത് ഒരു പ്രധാന ആശങ്കയാണ്. ഇത് നമ്മുടെ പദ്ധതികളെ തടസപ്പെടുത്തുന്നതിനു പുറമേ, ബജറ്റിനെയും ബാധിക്കുന്നു. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനായി പരിചിതമല്ലാത്ത നഗരത്തില്‍ നാം എത്തിച്ചേര്‍ന്നു. എന്നാല്‍ നമ്മുടെ പക്കല്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇല്ല എന്ന് കരുതുക. ഇത് വലിയ രീതിയില്‍ നമ്മുടെ യാത്രയെ ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നമുക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ചെലവായ പണം പോളിസി വഴി നമുക്ക് തിരിച്ച് കിട്ടും.

പാസ്‌പോർട്ട് നഷ്‌ടപ്പെട്ടാല്‍ പരിരക്ഷ: വിദേശ യാത്രക്ക് ഏറെ ആവശ്യമുള്ള രേഖയാണ് പാസ്‌പോര്‍ട്ട്. ഇത് എപ്പോഴും ഓര്‍മയുണ്ടാകണം. പാസ്‌പോര്‍ട്ട് നഷ്‌ടമായാല്‍ നിരവധി പ്രശ്‌നങ്ങളും അതിനൊപ്പം അധിക ചെലവും നാം അഭിമുഖീകരിക്കേണ്ടി വരും. ഡൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് എടുക്കാനായി നമുക്ക് ചെലവാകുന്ന തുക ട്രാവല്‍ ഇന്‍ഷുറന്‍സ് മുഖേനെ നമുക്ക് തിരികെ ലഭിക്കും.

യാത്ര റദ്ദു ചെയ്യേണ്ടി വന്നാല്‍: അടുത്ത ബന്ധുവിന്‍റെ മരണം, അല്ലെങ്കിൽ അപകടം, ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയവ കാരണം ചിലപ്പോഴൊക്കെ നമ്മുടെ യാത്ര റദ്ദാക്കുകയോ ചുരുക്കുകയോ ചെയ്യേണ്ടി വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ ഹോട്ടൽ ബുക്കിങ്, ഫ്ലൈറ്റ് ടിക്കറ്റ് തുടങ്ങിയ റീഫണ്ട് ചെയ്യപ്പെടാത്ത ചെലവുകള്‍ ഇൻഷുറൻസ് പോളിസിയിൽ നിന്ന് വീണ്ടെടുക്കാവുന്നതാണ്.

മേല്‍ പറഞ്ഞ പരിരക്ഷകൾക്ക് പുറമെ, ലാപ്‌ടോപ്പ്, മൊബൈൽ ഫോണ്‍, വിലപ്പെട്ട രേഖകൾ, സാധനങ്ങൾ എന്നിവയുടെ നഷ്‌ടം ട്രാവല്‍ ഇൻഷുറൻസ് പരിരക്ഷിക്കുന്നു. സാഹസിക, കായിക, വിനോദങ്ങൾ പോലുള്ള ചില ആഡ്-ഓണുകളും ഈ ഇന്‍ഷുറന്‍സില്‍ ലഭ്യമാണ്. ചില രാജ്യങ്ങളിൽ യാത്ര ചെയ്യുന്നതിന് ട്രാവൽ ഇൻഷുറൻസ് നിർബന്ധമാണ് എന്നതു കൂടി ഓര്‍മയില്‍ വയ്‌ക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.