ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ്. പൊതുവിതരണ കേന്ദ്രങ്ങളിൽ സബ്‌സിഡിയോടെ ഭക്ഷ്യധാന്യങ്ങൾ കിട്ടണമെങ്കിൽ റേഷൻ കാർഡ് ആവശ്യമാണ്. പല കാരണങ്ങളാൽ റേഷൻ കാർഡ് എടുക്കാൻ സാധിക്കാത്തവരിൽ അധികം ആളുകൾക്കും എങ്ങനെയാണ് ഇതിനായി അപേക്ഷ നൽകേണ്ടത് (how to apply ration card) എന്നതിനെ കുറിച്ചും നടപടിക്രമങ്ങൾ (procedure) എന്തൊക്കെയാണ് എന്ന വിഷയത്തിലും കൃത്യമായ അറിവ് ഉണ്ടാകില്ല.
കേരള റേഷൻ കാർഡ് (Kerala ration card) : മൂന്ന് തരം റേഷൻ കാർഡുകളാണ് കേരളത്തില്‍ നിലവിലുള്ളത്.കേരള സർക്കാർ നൽകുന്ന ഈ മൂന്നു തരം കാര്‍ഡുകള്‍ ഏതൊക്കെയാണെന്നും ആര്‍ക്കൊക്കെയാണ് ലഭിക്കുകയെന്നും ആദ്യം നോക്കാം.
- അന്ത്യോദയ അന്ന യോജന കാർഡുകൾ (Antyodaya Anna Yojana cards) - ഈ കാർഡ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനാണ് ലഭിക്കുക.
- മുൻഗണന കാർഡുകൾ (Priority cards) - ബിപിഎൽ വിഭാഗക്കാർക്ക് നൽകുന്ന കാർഡ്
- മുൻഗണനേതര കാർഡുകൾ (Non Priority cards) - എപിഎൽ വിഭാഗത്തിനുള്ള കാർഡ്
കേരള റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ (Eligibility Criteria for Kerala Ration Card)
നിയമപരമായി കേരളത്തില്‍ സ്ഥിര താമസക്കാരനായ ഏതൊരു ഇന്ത്യന്‍ പൗരനും റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷിക്കുന്നതിന് മുമ്പ് ഇനി പറയുന്ന മാനദണ്ഡങ്ങള്‍ നിങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
- അപേക്ഷകൻ ഒരു ഇന്ത്യൻ പൗരനായിരിക്കണം
- നിയപരമായി കേരളത്തിൽ സ്ഥിരതാമസക്കാരൻ ആയിരിക്കണം
- അപേക്ഷകൻ മറ്റ് റേഷൻ കാർഡുകൾ കൈവശം വെക്കരുത്
റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ (Kerala Ration Card Documents Required)
- വോട്ടർ ഐഡി (Voter ID card)
- ഡ്രൈവിങ് ലൈസൻസ് (Driving License)
- ഗവൺമെന്‍റ് അംഗീകൃതമായ ഫോട്ട് പതിപ്പിച്ച തിരിച്ചറിയൽ രേഖ (Any Photo Id card issued by the Government)
- പാസ്പോർട്ട് (Passport)
- ബാങ്ക് പാസ്‌ബുക്ക് (Bank Passbook of the applicant)
- കറണ്ട് ബിൽ (Electricity Bill)
- ടെലിഫോൺ/മൊബൈൽഫോൺ ബിൽ (Latest Telephone/mobile phone Bill)
- അപേക്ഷകന്‍റെ വാടക കരാർ (Rent agreement of the applicant)
കേരളത്തിൽ എങ്ങിനെ റേഷൻ കാർഡിന് അപേക്ഷിക്കാം (Kerala Ration Card Application Procedure)
അക്ഷയ കേന്ദ്രങ്ങൾ വഴി (How to apply ration card through Akshaya center) : അക്ഷയ കേന്ദ്രങ്ങൾ വഴി നിങ്ങൾക്ക് റേഷൻ കാർഡിന് അപേക്ഷിക്കാവുന്നതാണ്. അക്ഷയ കേന്ദ്രത്തിൽ നിന്ന് അപേക്ഷാ ഫോറം ആവശ്യപ്പെടുക. തുടർന്ന് മുകളിൽ പറഞ്ഞ പ്രസക്തമായ രേഖകൾ സമർപ്പിക്കുക. ഈ രേഖകൾ അക്ഷയയിലെ ജീവനക്കാർ പരിശോധിക്കും. തുടർന്ന് റേഷൻ കാർഡിനുള്ള ഫീസ് അടക്കുക. നടപടി ക്രമങ്ങൾക്ക് ശേഷം നിങ്ങൾക്ക് റേഷൻ കാർഡ് ലഭിക്കുന്നതായിരിക്കും.
താലൂക്ക് സപ്ലൈ ഓഫിസ്, ജില്ലാ സപ്ലൈ ഓഫിസ് മുഖാന്തരം (How to apply ration card through TSO or DSO) : താലൂക്ക് സപ്ലൈ ഓഫിസ് (TSO) മുഖേനയോ ജില്ല സപ്ലൈ ഓഫിസ് (DSO) വഴിയോ റേഷൻ കാർഡിന് അപേക്ഷിക്കാം. അക്ഷയ കേന്ദ്രത്തിലെ നടപടി ക്രമങ്ങൾക്ക് സമാനായി അപേക്ഷ ഫോറം പൂരിപ്പിച്ച് പ്രസക്തമായ രേഖകളും സമർപ്പിക്കുക. 5 രൂപയാണ് റേഷൻ കാർഡിനായുള്ള ഫീസ്. പരിശോധനകൾക്ക് ശേഷം 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് കാർഡ് അയച്ചു തരും.
ഓൺലൈൻ വെബ്സൈറ്റിലൂടെ അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ (How to apply ration card through online)
- സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- പുതിയ റേഷൻ കാർഡ് (New Ration Card option) ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക
- പുതിയ വെബ് പേജ് സ്ക്രീനിൽ ദൃശ്യമാകും. തുടർന്ന് റേഷൻ കാർഡ് അപേക്ഷ ഫോമിൽ ചോദിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക.
- സബ്‌മിറ്റിൽ (submit) ക്ലിക്ക് ചെയ്‌ത് അപേക്ഷ സമർപ്പിക്കുക.
- തുടർന്ന് നിങ്ങൾക്ക് ലഭിക്കുന്ന ആക്‌ടിവേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ലോഗിൻ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക
- പുതിയ ആപ്ലിക്കേഷനായി മൂന്ന് ഓപ്‌ഷനുകൾ സ്‌ക്രീനിലുണ്ടാകും. പുതിയ റേഷൻ കാർഡ് വിതരണം (Issue of fresh ration card), ഉൾപ്പെടുത്താത്തത് (Non-inclusion), പുതുക്കാത്ത സർട്ടിഫിക്കറ്റ് (Non-renewal certificate) എന്നിങ്ങനെയായിരിക്കും മൂന്ന് ഓപ്‌ഷനുകൾ. നിങ്ങൾ ആഗ്രഹിക്കുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- ആവശ്യമായ രേഖകൾ പിഡിഎഫ് (PDF) ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
- വിശദാംശങ്ങൾ പരിശോധിക്കുക, റഫറൻസിനായി അപേക്ഷ ഫോമിന്‍റെ പ്രിന്‍റൗട്ട് എടുക്കുക.
- ആവശ്യമായ രേഖകൾ സഹിതം സിവിൽ സപ്ലൈ വകുപ്പിന്‍റെ ഓഫിസിൽ അപേക്ഷ ഫോം സമർപ്പിക്കുക.
ഓഫ്‌ലൈനായി അപേക്ഷിക്കാനുള്ള വഴികൾ (Kerala Ration Card Offline Application)
- അപേക്ഷാ ഫോം അടുത്തുള്ള ഓഫീസ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചോ നേടുക.
- വെബ്‌സൈറ്റ് തുറന്ന് മെനു ബാറിൽ നിന്ന് 'റേഷൻ കാർഡ് അപേക്ഷ ഫോമുകൾ' (ration card application forms) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- 'പുതിയ റേഷൻ കാർഡിനായുള്ള അപേക്ഷാ ഫോം' (application form for new ration card) ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ലഭിക്കുന്ന ഫോം പ്രിന്‍റ് എടുത്ത് പൂരിപ്പിക്കുക. ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്‌ത് അപേക്ഷ സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഓഫീസിൽ സമർപ്പിക്കുക.
കേരള റേഷൻ കാർഡ് മാറ്റം ചെയ്യുന്നതിന് (Kerala Ration Card Transfer)
- സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
- മെനു ബാറിൽ നിന്ന് 'റേഷൻ കാർഡ് അപേക്ഷാ ഫോമുകൾ' (ration card application forms) എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് അഞ്ച് ഓപ്‌ഷനുകൾ ലഭ്യമാകും.
- റേഷൻ കാർഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിന്.
- റേഷൻ കാർഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ ഫോറം
- റേഷൻ കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ ഫോറം
- റേഷൻ കാർഡ് അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷാ ഫോറം
- റേഷൻ കാർഡ് ഉടമയുടെ കൈമാറ്റത്തിനുള്ള അപേക്ഷാ ഫോറം
ഈ ഓപ്‌ഷനിൽ നിന്ന് നിങ്ങൾക്ക് വേണ്ട ഫോം പ്രിന്‍റ് എടുത്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്‌ത് അപേക്ഷ സിവിൽ സപ്ലൈസ് വകുപ്പിന്‍റെ അടുത്തുള്ള ഓഫിസിൽ സമർപ്പിക്കുക
കേരള റേഷൻ കാർഡിൽ നിന്ന് അംഗങ്ങളെ നീക്കം ചെയ്യാൻ (Removing Members from Ration Card)
- സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
- മെനു ബാറിൽ നിന്ന് 'റേഷൻ കാർഡ് അപേക്ഷാ ഫോമുകൾ' (ration card application forms) എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- 'റേഷൻ കാർഡിൽ നിന്ന് അംഗങ്ങളെ നീക്കം ചെയ്യുന്നതിനുള്ള അപേക്ഷാ ഫോം' (Application Form for Removing Members from Ration Card) തെരഞ്ഞെടുക്കുക. ഫോം പ്രിന്‍റ് എടുത്ത് വിശദാംശങ്ങൾ പൂരിപ്പിച്ച ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്‌ത് അപേക്ഷ അടുത്തുള്ള വകുപ്പിന്‍റെ ഓഫിസിൽ സമർപ്പിക്കുക.
റേഷൻ കാർഡ് അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാൻ (Application Status Of Ration Card)
- സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- 'ആപ്ലിക്കേഷൻ സ്റ്റാറ്റസിൽ' (Application status) ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ സ്ക്രീനിൽ ഒരു പുതിയ വെബ്‌പേജ് ദൃശ്യമാകും. തുടർന്ന്, അപേക്ഷ നമ്പർ പൂരിപ്പിക്കുക.
- 'സെർച്ച്' (search) ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് സ്‌ക്രീനിൽ ദൃശ്യമാകും.
കേരള റേഷൻ കാർഡ് ഗുണഭോക്താക്കളുടെ പട്ടിക (Kerala Ration Card Beneficiary List)
- ഗുണഭോക്തൃ ലിസ്റ്റ് പരിശോധിക്കാനായി ആദ്യം സിവിൽ സപ്ലൈ വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- 'ഗുണഭോക്തൃ പട്ടിക'യിൽ (beneficiary list) ക്ലിക്ക് ചെയ്യുക.
- സ്ക്രീനിൽ ഒരു പുതിയ വെബ്‌പേജ് ദൃശ്യമാകും. തുടർന്ന് അപേക്ഷ നമ്പർ നൽകുക.
- 'സെർച്ച്' (search) ചെയ്യുക. ഗുണഭോക്തൃ ലിസ്റ്റ് നിങ്ങൾക്ക് ലഭിക്കും.
റേഷൻ കാർഡ് പുതുക്കുന്നതിനുള്ള അപേക്ഷ നടപടിക്രമം (Application Procedure of Ration Card Renewal)
- സിവിൽ സപ്ലൈസ് വകുപ്പിന്‍റെ ഔദ്യോഗിക വെബ് പോർട്ടൽ സന്ദർശിക്കുക
- 'സർവീസ്' (service) ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
- ഡ്രോപ്പ്-ഡൗൺ ലിസ്റ്റിൽ (drop-down list) നിന്ന് 'റേഷൻ കാർഡ് പുതുക്കൽ'(Ration Card Renewal) തെരഞ്ഞെടുക്കുക.
- ക്ലെയിമുകളും എതിർപ്പുകളും സമർപ്പിക്കുന്നതിനുള്ള ഫോറത്തിൽ (Proforma for Submitting Claims and Objections) ക്ലിക്ക് ചെയ്യുക.
- ഫോം ഡൗൺലോഡ് ചെയ്‌ത് വിശദാംശങ്ങൾ പൂരിപ്പിച്ച് അടുത്തുള്ള സിവിൽ സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിക്കുക.
പരാതി ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമം (Procedure to File Grievance)
- ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- 'പരാതി പരിഹാരം' (grievance redressal) ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ 'പരാതി സമർപ്പിക്കുക' (submit your grievance) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- 'സമർപ്പിക്കുക' (submit) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- പരാതി അപേക്ഷ ദൃശ്യമാകും. ഈ അപേക്ഷാ ഫോം പൂരിപ്പിക്കുക.
- 'ക്യാപ്‌ച' കോഡ് പൂരിപ്പിച്ച ശേഷം 'സബ്‌മിറ്റ്' (submit) ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
പരാതി അപേക്ഷയുടെ നില കാണുന്നതിനുള്ള നടപടിക്രമം (Procedure to view Grievance Application Status)
- സിവിൽ സപ്ലൈസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- 'പരാതി പരിഹാര ഓപ്‌ഷൻ' (grievance redressal) ക്ലിക്ക് ചെയ്യുക.
- 'അപ്ലിക്കേഷൻ നില കാണുക' (view application status) എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- അപേക്ഷിക്കുന്ന സമയത്ത് നൽകിയ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
- ഗോ (GO) ഓപ്ഷൻ ക്ലിക്ക് ചെയ്യുക, സ്റ്റാറ്റസ് സ്ക്രീനിൽ ദൃശ്യമാകും.