എറണാകുളം: സംസ്ഥാനത്ത് ഇന്ന്(17.05.2022) സ്വര്‍ണ വില വർധിച്ചു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു പവന് 240 രൂപ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,655രൂപയും ഒരു പവന് 37,240 രൂപയുമാണ് വില.
സ്വർണ വിലയിൽ കഴിഞ്ഞ വാരം ഏറ്റകുറച്ചൽ പ്രകടമായിരുന്നു. തിങ്കളാഴ്‌ച സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയ ശേഷം തുടർച്ചയായി രണ്ട് ദിവസം വില കുറഞ്ഞിരുന്നു. വ്യാഴാഴ്ച വില വർധിച്ചതിന് ശേഷം വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും വില കുറഞ്ഞിരുന്നു.
തിങ്കളാഴ്‌ച മാറ്റമില്ലാതെ തുടർന്നവിലയാണ് ഇന്ന് കൂടിയത്. സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത് ഡോളറിൻെറ മൂല്യം കുത്തനെ ഇടിഞ്ഞതോടെയായിരുന്നു. നേരത്തെ
പ്രതികൂലമായ ആഗോള സാഹചര്യത്തെ തുടർന്നായിരുന്നു സ്വർണ വില കുതിച്ച് ഉയർന്നത്.
ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെ വില ഉയർന്ന് നിൽക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണയിൽ വിലയുടെ കാര്യത്തിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.