ETV Bharat / business

സു'ശക്തര്‍' ഈ പെണ്‍പുലികള്‍: ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ ആറ് ഇന്ത്യക്കാര്‍, സ്ഥാനം മെച്ചപ്പെടുത്തി നിര്‍മല സീതാരാമന്‍ - ന്യൂയോര്‍ക്ക്

ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തിലെ ശക്തരായ 100 വനിതകളില്‍ സ്ഥാനം പിടിച്ച് ആറ് ഇന്ത്യക്കാര്‍; ഇന്ത്യക്കാരില്‍ ആദ്യം നിര്‍മല സീതാരാമന്‍, പട്ടികയില്‍ തുടര്‍ന്ന് കിരണ്‍ മസുംദര്‍ ഷായും ഫല്‍ഗുണി നയാറും

Forbes  Most Powerful Women  Indian  Finance Minister  Nirmala Sitaraman  ശക്തര്‍  പെണ്‍പുലികള്‍  ശക്തരായ വനിത  ഇന്ത്യ  നിര്‍മല സീതാരാമന്‍  പട്ടിക  ഫോബ്‌സ്  ലോകത്തിലെ  100  ഫല്‍ഗുണി  കിരണ്‍ മസുംദര്‍  ന്യൂയോര്‍ക്ക്  സ്ഥാന
സു'ശക്തര്‍' ഈ പെണ്‍പുലികള്‍: ലോകത്തിലെ ശക്തരായ വനിതകളുടെ പട്ടികയില്‍ ആറ് ഇന്ത്യക്കാര്‍, സ്ഥാനം മെച്ചപ്പെടുത്തി നിര്‍മല സീതാരാമന്‍
author img

By

Published : Dec 7, 2022, 8:29 PM IST

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബിസിനസ് മാഗസിനായ ഫോബ്‌സ് പുറത്തുവിട്ട ലോകത്തിലെ ശക്തരായ 100 വനിതകളില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനും. ബയോകോയിന്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദര്‍ ഷാ, നൈക്ക സ്ഥാപക ഫല്‍ഗുണി നയാര്‍ തുടങ്ങിയ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട പട്ടികയിലാണ് 36 ആം സ്ഥാനത്തായി നിര്‍മല സീതാരാമനും ഇടം പിടിച്ചത്. മാത്രമല്ല ഇതോടെ തുടര്‍ച്ചയായി നാല് വര്‍ഷങ്ങളില്‍ ഫോബ്‌സ് മാസികയില്‍ ഇടം പിടിക്കാനും നിര്‍മല സീതാരാമന് സാധിച്ചു.

ഇവര്‍ 'സ്ഥിരം സാന്നിധ്യം': ഫോബ്‌സിന്‍റെ ലോകത്തിലെ ശക്തരായ 100 വനിതകളുടെ 2021 ലെ പട്ടികയില്‍ 37 സ്ഥാനത്തായിരുന്നു നിര്‍മല സീതാരാമനെങ്കില്‍ ഇത്തവണ ഒരു സ്ഥാനം മെച്ചപ്പെടുത്തി 36 ാമതാണ് ധനമന്ത്രി. കൂടാതെ 2020 ല്‍ 41 ആം സ്ഥാനത്തും 2019 ല്‍ 34 സ്ഥാനത്തും ഇവര്‍ എത്തിയിരുന്നു. ഇവരെക്കൂടാതെ ഇത്തവണത്തെ പട്ടികയില്‍ എച്ച്‌സിഎല്‍ ടെക് ചെയര്‍പേഴ്‌സണ്‍ റോഷ്‌ണി നഡാര്‍ മല്‍ഹോത്ര 53 ആം സ്ഥാനത്തും, സെക്യൂരിറ്റി ആന്‍റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സൈബി) ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബച്ച് 54 ആം സ്ഥാനത്തും, സ്‌റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ സൊമ മൊണ്ടല്‍ 67 ആം സ്ഥാനവും നേടി രാജ്യത്തിന്‍റെ അഭിമാനമായി.

കയറിയും ഇറങ്ങിയും: അതേസമയം കഴിഞ്ഞ തവണ പട്ടികയില്‍ യഥാക്രമം 72 ഉം 88 ഉം സ്ഥാനങ്ങളിലുണ്ടായിരുന്ന കിരണ്‍ മസുംദര്‍ ഷാ, ഫല്‍ഗുണി നയാര്‍ എന്നിവര്‍ ഇത്തവണ കാര്യമായ സ്ഥാനക്കയറ്റങ്ങള്‍ ലഭിച്ചില്ല. മസുംദര്‍ ഷാ ഇത്തവണയും 72 ആം സ്ഥാനം കൊണ്ടും ഫല്‍ഗുണി നയാര്‍ ഒരു സ്ഥാനം താഴെയിറങ്ങി 89 ആം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടി വന്നു. എല്ലാത്തിലുമുപരി ഫോബ്‌സ് ഇന്നലെ പുറത്തുവിട്ട പട്ടികയില്‍ 39 സിഇഒമാരും 10 രാഷ്‌ട്ര നേതാക്കളും, 115 ബില്യൺ ഡോളര്‍ മൊത്തം മൂല്യമുള്ള 11 ശതകോടീശ്വരരുമാണുള്ളത്.

ആ തീരുമാനത്തിന് 'ഒരു കുതിരപ്പവന്‍': ഫല്‍ഗുണി നയാറുടെ പരിചയപ്പെടുത്തിക്കൊണ്ട് ഫോബ്‌സ് കുറിച്ചത് ഇങ്ങനെയാണ്: "രണ്ട് പതിറ്റാണ്ട് ഒരു നിക്ഷേപ ബാങ്കറായി പ്രവര്‍ത്തിച്ചു. ഇതുവഴി പൊതുജന ഓഫറിങുകളായ ഐപിഒകള്‍ സാധ്യമാക്കുകയും സംരംഭകരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ സഹായിക്കുകയും ചെയ്‌തു. 2012 ല്‍ അവര്‍ സ്വയം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തന്‍റെ സമ്പാദ്യമായ രണ്ട് ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് ബ്യൂട്ടി ആന്‍റ് റീട്ടെയില്‍ കമ്പനിയായ നൈക്ക ആരംഭിച്ചു. 2021 ല്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്വയം പര്യാപ്‌ത വനിതയായി പൊതുമധ്യത്തിലേക്ക് വന്നു".

തൊട്ടതെല്ലാം പൊന്ന്: നിര്‍ണായക ഘട്ടത്തില്‍ തന്ത്രപ്രധാനമായ തീരുമാനത്തിലൂടെ 12 ദശലക്ഷം ഡോളറിന്‍റെ സാങ്കേതിക കമ്പനിയെ വളര്‍ത്തിയതില്‍ 41 കാരിയായ റോഷ്‌ണി നഡാര്‍ മല്‍ഹോത്രയുടെ പങ്ക് വലുതാണെന്ന് ഫോബ്‌സ് വിലയിരുത്തി. 1976 ല്‍ അച്ഛന്‍ ശിവ് നഡാര്‍ സ്ഥാപിച്ച എച്ച്സിഎല്‍ ഒരു ഐടി ഹബ്ബാക്കി മാറ്റുന്നതില്‍ പ്രധാനി ഇവരായിരുന്നുവെന്നും പട്ടിക അടയാളപ്പെടുത്തി. ഇവരെക്കൂടാതെ ഇന്ത്യയുടെ മൂന്ന് ട്രില്യണ്‍ ഡോളറിലധികം വരുന്ന സ്‌റ്റോക്ക് മാര്‍ക്കറ്റ് ഇക്കോസിസ്‌റ്റത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്ന സെബിയുടെ അമരക്കാരിയായി 56 കാരിയായ മാധബി പുരി ബച്ച് ഈ വര്‍ഷം മാര്‍ച്ചില്‍ മാറിയെന്ന് പട്ടിക പരിചയപ്പെടുത്തി.

കാലെടുത്ത് വച്ചത് മുതല്‍ സ്‌റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന കമ്പനിയെ സാമ്പത്തിക വളര്‍ച്ചയിലേക്ക് നയിച്ച 59കാരിയായ സൊമ മൊണ്ടലിനെയും ഫോബ്‌സ് പട്ടിക ലോകത്തിന് പരിചയപ്പെടുത്തി. മൊണ്ടല്‍ ചുമതലയേറ്റ ആദ്യ വര്‍ഷം തന്നെ കമ്പനിയുടെ ലാഭം മൂന്നിരട്ടി വര്‍ധിച്ച് 120 ദശലക്ഷത്തിലെത്തിയെന്നും പട്ടിക വെളിപ്പെടുത്തി.

വുമണ്‍ നമ്പര്‍ വണ്‍: കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിലും ഉക്രൈന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തെ സമീപിച്ച രീതിയും പരിഗണിച്ച് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയനാണ് ഫോബ്‌സിന്‍റെ 19 ആം പതിപ്പിലെ 'ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടിക'യില്‍ ആദ്യസ്ഥാനം അലങ്കരിക്കുന്നത്. "അവരുടെ സ്വാധീനം തുല്യതയില്ലാത്തതാണ്. ഈ പട്ടികയില്‍ ആരും തന്നെ 450 ദശലക്ഷം ജനങ്ങള്‍ക്കായി നയം രൂപീകരിച്ചിട്ടില്ല, എന്നാല്‍ സ്വതന്ത്രവും ജനധിപത്യപൂര്‍വവുമായ സമൂഹത്തില്‍ അവരുടെ പ്രതിബദ്ധത അങ്ങനെയായിരുന്നില്ല" എന്നാണ് ഉർസുല വോൺ ഡെർ ലെയനെക്കുറിച്ച് ഫോബ്‌സ് അടിയാളപ്പെടുത്തിയത്.

പട്ടികയില്‍ ആരെല്ലാം: യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്‍റ് ക്രിസ്‌റ്റിൻ ലഗാർഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിലായി മൂന്നാം സ്ഥാനത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് കമലാഹാരിസും ഇടം പിടിച്ചു. ഇറാന്‍ എന്ന ഇസ്‌ലാമിക രാഷ്‌ട്രത്തില്‍ അവകാശങ്ങള്‍ക്കായി പോരാടി അത്ഭുതകരമായ വിപ്ലവം സാധ്യമാക്കിയ ജിന 'മഹ്സ' അമിനിയാണ് മരണാനന്തരമായാണെങ്കിലും പട്ടികയില്‍ നൂറാം സ്ഥാനത്തെത്തിയ ശക്തയായ വനിത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.