ETV Bharat / business

ഇപിഎഫ്ഒ വരിക്കാര്‍: ഫെബ്രുവരിയില്‍ മാത്രം 14.12 ലക്ഷത്തിന്‍റെ വര്‍ധനവ്

മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി എന്നവിടങ്ങളില്‍ നിന്നാണ് വര്‍ധനവിന്‍റെ 67.49ശതമാനവും

author img

By

Published : Apr 21, 2022, 11:10 AM IST

EPFO adds 14.12 lakh net subscribers in February; Maharashtra  Karnataka  Tamil Nadu lead  EPFO subscribers in February 2022  strong performing states epfo  ഇപിഎഫ്ഒ വരിക്കാര്‍ ഫെബ്രുവരിയില്‍  ഇപിഎഫ്‌ഒ മികച്ച പ്രകടനം നടത്തുന്ന സംസ്ഥാനങ്ങള്‍
ഈ വര്‍ഷം ഫെബ്രുവരിയില്‍ അറ്റവരിക്കാരില്‍ 14.12 ലക്ഷം വര്‍ധനവ് രേഖപ്പെടുത്തി ഇപിഎഫ്‌ഒ

ന്യൂഡല്‍ഹി: ഈ വര്‍ഷം(2022) ഫെബ്രുവരിയില്‍ അറ്റവരിക്കാരുടെ എണ്ണത്തില്‍ 14.12 ലക്ഷത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി എംപ്ലോയിസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശമ്പള പട്ടികയില്‍ വന്നവരുടെ എണ്ണത്തിലുണ്ടായ മികച്ച വര്‍ധനവാണ് ഇപിഎഫ്‌ഒ വരിക്കാരുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഈ വര്‍ഷം ജനുവരിയില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 31,826ന്‍റെ വര്‍ധനവാണ് ഫെബ്രുവരിയില്‍ അറ്റവരിക്കാരില്‍ ഇപിഎഫ്‌ഒ രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം(2021) ഫെബ്രുവരിയിലേതിനേക്കാള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ അറ്റവരിക്കാരില്‍ ഇപിഎഫ്‌ഒ രേഖപ്പെടുത്തിയത് 1,74,314ന്‍റെ വര്‍ധനവാണ്. ഈ വര്‍ഷം ഫെബ്രുവരിയിലെ 14.12 അറ്റവരിക്കാരില്‍ 8.41 പേര്‍ എംപ്ലോയിസ് പ്രൊവിഡന്‍റ് ഫണ്ടില്‍ ചേരുന്നത് ആദ്യമായാണ്. 5.71 ലക്ഷം പേര്‍ പഴയ പിഎഫ് അക്കൗണ്ടില്‍ നിന്നും പുതിയ പിഎഫ് അക്കൗണ്ടിലേക്ക് പണം മാറ്റി വീണ്ടും ഇപിഎഫ്‌ഒയില്‍ ചേരുകയായിരുന്നു.

22 മുതല്‍ 25 വയസുള്ളവരാണ് ഈ വര്‍ഷം ഫെബ്രുവരിയിലെ അറ്റവരിക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. 3.7ലക്ഷമാണ് ഈ വയസ് പരിധിയിലുള്ളവര്‍ ഇപിഎഫ്‌ഒയില്‍ അംഗങ്ങളായത്. 29-35 വയസ് പരിധിയിലുള്ളവരാണ് രണ്ടാം സ്ഥാനത്ത്: 2.98 ലക്ഷം. ഈ വര്‍ഷം ഫെബ്രുവരിയിലെ അറ്റവരിക്കാരില്‍ 45 ശതമാനം 18-25 പ്രായപരിധിയിലുള്ളവരാണ്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് അറ്റവരിക്കാരിലെ 67.49 ശതമാനം പേരും. 9.52 ലക്ഷം അറ്റവരിക്കാരാണ് ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഇപിഎഫ്‌ഒയ്ക്ക് ഈ വര്‍ഷം ഫെബ്രുവരിയില്‍ വര്‍ധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.