ETV Bharat / business

വിപണിയിൽ വൻ നേട്ടവുമായി ഡിമാർട്ട് ശൃംഗല; മാർച്ചില്‍ മാത്രം 18.53% വളർച്ച - business news latest

മാർച്ചിൽ മാത്രം കമ്പനി നേടിയത് 427 കോടി ലാഭം

DMart profit  dmart supermarket  ഡിമാർട്ട് സൂപ്പർമാർക്കറ്റ് ലാഭം  business news latest  രാധാകിഷൻ ദമാനി
ഡിമാർട്ട്
author img

By

Published : May 16, 2022, 7:31 AM IST

മുംബൈ: മാർച്ചിൽ മാത്രം 427 കോടി ലാഭം സ്വന്തമാക്കി രാധാകിഷൻ ദമാനിയുടെ നേതൃത്വത്തിലുള്ള ഡിമാർട്ട് സൂപ്പർമാർക്കറ്റ്. മുൻ വർഷത്തെ അപേക്ഷിച്ച് 3.14 ശതമാനം വളർച്ചയാണ് മാർച്ചിൽ മാത്രം കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 414 കോടി ആയിരുന്നു കമ്പനിയുടെ ലാഭം.

ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് 18.53 ശതമാനം വളർച്ച കമ്പനി സ്വന്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 7412 കോടി ലാഭം നേടിയപ്പോള്‍ ഈ വർഷം 8,786 കോടിയാണ് കമ്പനിയുടെ ലാഭം.

കൊവിഡ് കാലത്തെ തളർച്ചയ്ക്ക് ശേഷം ബിസിനസ് വീണ്ടെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കമ്പനിയുടെ സി.ഇ.ഒ.യും മാനേജിങ് ഡയറക്‌ടറുമായ നെവിൽ നൊറോണ പറഞ്ഞു. കൊവിഡ് കാലം ദുരിത പൂർണമായിരുന്നു. എന്നാൽ പുതിയ തുടക്കം ആത്മവിശ്വാസം പകരുന്നതാണെന്നും അദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.