ETV Bharat / business

വെറും കാറല്ല, 'വജ്രായുധം'; അമ്പതാം വാര്‍ഷികത്തില്‍ വാഹന പ്രേമികള്‍ക്കായി 'യാരെ'യെ ഇറക്കി ബിഎംഡബ്ല്യു - പ്രത്യേക പതിപ്പ്

മോട്ടോകോര്‍പിന്‍റെ 50 ആം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി വാഹനപ്രേമികള്‍ക്ക് മുന്നില്‍ തങ്ങളുടെ വജ്രായുധമായ 50 യാരെ എമ്മിനെ അവതരിപ്പിച്ച് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു

BMW  X6 50 Jahre M Edition  Jahre  BMW Motocorp  യാരെ  ബിഎംഡബ്ല്യു  കമ്പനി  അമ്പതാം വാര്‍ഷികത്തില്‍  വജ്രായുധം  ജര്‍മന്‍  ആഡംബര കാര്‍  കാര്‍  മ്യൂണിക്  ജര്‍മനി  50 യാരെ എം  മോട്ടോകോര്‍പിന്‍റെ  പ്രത്യേക പതിപ്പ്  വാഹനം
വെറും കാറല്ല, 'വജ്രായുധം'; അമ്പതാം വാര്‍ഷികത്തില്‍ വാഹന പ്രേമികള്‍ക്ക് മുന്നില്‍ 'യാരെ'യെ ഇറക്കി ബിഎംഡബ്ല്യു
author img

By

Published : Oct 28, 2022, 6:06 PM IST

Updated : Oct 28, 2022, 7:23 PM IST

മ്യൂണിക് (ജര്‍മനി): വാഹനപ്രേമികള്‍ക്കായി 'വജ്രായുധം' ഇറക്കി ഞെട്ടിച്ച് ലോകോത്തര ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ബിഎംഡബ്ല്യു എക്‌സ്6 ന്‍റെ '50 യാരെ എം' എക്‌സ്‌ക്ലൂസീവ് എഡിഷനാണ് കമ്പനി പുറത്തിറക്കിയത്. ബിഎംഡബ്ല്യു മോട്ടോകോര്‍പിന്‍റെ 50 -ാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനി '50 യാരെ എം' എക്‌സ്‌ക്ലൂസീവ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്.

ബിഎംഡബ്ല്യുവിന്‍റെ തനിമയും പ്രൗഢിയും വിളിച്ചോതുന്ന മികച്ച രൂപകല്‍പനയില്‍ തന്നെയാണ് 50യാരെ എം എത്തിയിരിക്കുന്നത്. ബിഎംഡബ്ല്യുവിന്‍റെ ഐക്കോണികായ കറുത്തനിറത്തില്‍ തിളക്കമുറ്റുന്ന ഗ്ലോ കിഡ്നി ഗ്രില്‍, ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതികവിദ്യയുള്ള ആറ് പവര്‍ഫുള്‍ സിലിണ്ടറോട് കൂടിയ പെട്രോള്‍ എഞ്ചിന്‍ എന്നിവയോടെയാണ് 50 യാരെ എമ്മിന്‍റെ വരവ്. എട്ട് സ്പീഡ് സ്‌റ്റെപ്ട്രോണിക് ട്രാൻസ്മിഷനോടെയെത്തുന്ന വാഹനത്തില്‍ ക്രാഫ്റ്റ് ചെയ്ത ക്ലാരിറ്റി ഗ്ലാസ് ആപ്ലിക്കേഷനോടു കൂടിയ പ്രീമിയം ഇന്റീരിയർ, ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട്, നാല് സോണ്‍ എയർ കണ്ടീഷനിങ്, മികച്ച ഡൈനാമിക്സിനും ഹാന്‍ഡ്‌ലിങിനുമായുള്ള അഡാപ്റ്റീവ് എം സസ്‌പൻഷൻ ഉള്‍പ്പടെ നൂതന സാങ്കേതികതകളെല്ലാം വാഹനത്തിലുണ്ട്.

പരിമിതമായ എണ്ണം മാത്രം ലഭ്യമായിട്ടുള്ള 50 യാരെ എം എക്‌സ്‌ക്ലൂസീവ് പതിപ്പ് ഇതുതന്നെ വാഹനപ്രേമികള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങിലൂടെ സ്വന്തമാക്കാനാകും. മാത്രമല്ല 50 യാരെ എമ്മിന്‍റെ പത്ത് എക്‌സ്‌ക്ലൂസീവ് പതിപ്പ് ലോഞ്ച് ചെയ്യുമെന്ന് ബിഎംഡബ്ല്യു ഇന്ത്യയും അറിയിച്ച് കഴിഞ്ഞു. പൂര്‍ണമായും കമ്പനിയുടെ ബില്‍ഡ് അപ് യൂണിറ്റുകളായി ലഭ്യമാകുന്ന (സിബിയു) വാഹനം ചടുലവും വൈവിധ്യവുമാര്‍ന്ന ഡ്രൈവിങ് എക്‌സ്‌പീരിയന്‍സെത്തിക്കുമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നു. ബിഎംഡബ്ല്യു എക്‌സ്6 50 യാരെ എം എന്ന ആകർഷകമായ സ്‌പോർട്‌സ് ആക്‌റ്റിവിറ്റി കൂപ്പെയിലെ കുറിച്ചുള്ള സവിശേഷതകള്‍ ഇവയാണ്.

ഐക്കോണിക് ഗ്രില്‍: ബിഎംഡബ്ല്യു എക്‌സ്6 50 യാരെ എം പ്രത്യേക പതിപ്പ് ഗ്ലോസ് ബ്ലാക് നിറത്തിലുള്ള ഗ്ലോ കിഡ്നി ഗ്രിലുമായാണെത്തുന്നത്. ഇതിലെ ഉയർന്ന ഗ്ലോസ് ബ്ലാക് വാഹനത്തിന് മികച്ച ലുക്ക് സമ്മാനിക്കുന്നുണ്ട്. ഗ്രില്ലിന് മുകളിലായി ബി‌എം‌ഡബ്ല്യു മോട്ടോർ‌സ്‌പോർട്ടിന്റെ ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കമ്പനിയുടെ എം എംബ്ലവും കാണാം. പരമ്പരാഗത ബിഎംഡബ്ല്യു എംബ്ലത്തിൽ നിന്ന് വ്യത്യസ്‌തമായുള്ള ഈ ലോഗോ കമ്പനിയുടെ പാരമ്പര്യത്തിനൊപ്പം റേസിങിനോടുള്ള അഭിനിവേശത്തെയും സൂചിപ്പിക്കുന്നു.

BMW  X6 50 Jahre M Edition  Jahre  BMW Motocorp  യാരെ  ബിഎംഡബ്ല്യു  കമ്പനി  അമ്പതാം വാര്‍ഷികത്തില്‍  വജ്രായുധം  ജര്‍മന്‍  ആഡംബര കാര്‍  കാര്‍  മ്യൂണിക്  ജര്‍മനി  50 യാരെ എം  മോട്ടോകോര്‍പിന്‍റെ  പ്രത്യേക പതിപ്പ്  വാഹനം
ഐക്കോണിക് ഗ്രില്‍

ആരും ഒന്ന് 'ബ്രേക്കിട്ട് പോകും': ഓർബിറ്റ് ഗ്രേ നിറത്തിലുള്ള 740എമ്മിന്‍റെ 20 അലോയികള്‍ ഉള്‍പ്പടെ റെഡ് ഹൈ ഗ്ലോസിലുള്ള എം സ്‌പോർട് ബ്രേക്കാണ് വാഹനത്തിനുള്ളത്. ഇനയോട് പൊരുത്തപ്പെടുന്ന മുന്‍വശത്തെ വേറിട്ട ഏപ്രോണും വിപുലമായ എയർ ഇൻലെറ്റുകളും അധിക ക്യാരക്‌ടർ ലൈനോടുകൂടിയ സൈഡ് സിൽസും വാഹനത്തിന് രാജകീയ ഭാവം നല്‍കുന്നു.

ആരും ഒന്ന് 'ബ്രേക്കിട്ട് പോകും'

കണ്ണഞ്ചിപ്പിക്കുന്ന 'വെളിച്ചം': നോൺ-ഡസ്‌ലിങ് ഹൈ ബീം ഫംഗ്‌ഷൻ എന്നിവയ്‌ക്കൊപ്പം 500 മീറ്റർ ദൂരപരിധിയിൽ വരുന്ന ലേസർലൈറ്റാണ് എക്‌സ്6 50 യാരെ എം പ്രത്യേക പതിപ്പിനുള്ളത്. വാഹനത്തിന്‍റെ നിറത്തിലുള്ള എയർ ബ്രീത്തർ സ്‌ട്രൈക്കിംഗ് വീൽ ആർച്ചുകള്‍ സംയോജിപ്പിച്ചതോടെ ബാഹ്യഭംഗിയില്‍ 50 യാരെ എം കുറച്ചധികം സുന്ദരനാണ്. ഇനി വാഹനത്തിന്‍റെ പിന്‍വശത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ തോള്‍പ്പൊക്കം എടുത്തുപറയേണ്ടിയിരിക്കുന്നു. ഇതിനെ സമന്വയിപ്പിച്ചുള്ള അത്‌ലറ്റിക് സിൽഹൗട്ടും വീതികൂടിയ എൽ-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാഹ്മുകള്‍ കൂടിയാകുമ്പോള്‍ ആരുമൊന്ന് നോക്കി നിന്നുപോകും.

കണ്ണഞ്ചിപ്പിക്കുന്ന 'വെളിച്ചം'

ആസ്വദിച്ച് 'ഇരിക്കാം': മികച്ച ഡൈനാമിക് ഡ്രൈവിങ് അനുഭവം സൃഷ്‌ടിക്കുന്നതിനായാണ് 50 യാരെ എമ്മിന്‍റെ ഇന്റീരിയർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവിടേക്ക് കടന്നാല്‍ ക്രാഫ്റ്റഡ് ക്ലാരിറ്റി ഗ്ലാസ് ആപ്ലിക്കേഷന്‍, നാല് സോണ്‍ എയർ കണ്ടീഷനിങ്, ഹർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്‌റ്റം, കംഫർട്ട് ആക്‌സസ് സിസ്‌റ്റം, സ്‌പോർട് സീറ്റുകൾ ഉള്‍പ്പടെ ഒരു മാസ്‌മരിക ഫീലാണ് ലഭിക്കുക. ക്ലാസിക്കിനെയും പരിഷ്‌കാരത്തെയും സമന്വയിപ്പിച്ചതാണ് വാഹനത്തിന്‍റെ ഡ്രൈവർ-ഫോക്കസ്ഡ് കോക്ക്പിറ്റ്.

പുതിയ മോഡൽ ടെമ്പറേച്ചർ കൺട്രോൾഡ് കപ്പ് ഹോൾഡറുകൾ, സ്‌റ്റാന്‍ഡേര്‍ഡ് വയർലെസ് ചാർജിങ്, ടാക്കോറ റെഡ് നിറത്തിലുള്ള ഡികോർ സ്‌റ്റിച്ചിങുമായുള്ള സെൻസാഫിൻ പോലുള്ള പ്രീമിയം മെറ്റീരിയലുകളുപയോഗിച്ചുള്ള ഇന്‍റീരിയര്‍ അപ്‌ഹോൾസ്‌റ്ററിയും വാഹനത്തിന്‍റെ എടുത്തുപറയേണ്ട സവിശേഷയാണ്.

ആസ്വദിച്ച് 'ഇരിക്കാം':

ഇലക്‌ട്രോണികായി അഡ്ജസ്‌റ്റ് ചെയ്യാവുന്ന മനോഹരമായ സ്‌പോർട്‌സ് സീറ്റുകൾക്കൊപ്പം ഇരുത്തം സുഖപ്രദമാക്കുന്ന ലംബർ സപ്പോർട്ടും വാഹനം വാഗ്‌ദാനം ചെയ്യുന്നു. ഇതില്‍ തന്നെ സ്പോർട്സ് സീറ്റുകള്‍ക്ക് മനോഹാരിത പകരാന്‍ എം ലെതർ സ്‌റ്റിയറിങ് വീലും കമ്പനി എത്തിച്ചിട്ടുണ്ട്. അകത്തെത്തിച്ചിരിക്കുന്ന സ്‌റ്റാൻഡേർഡ് ആംബിയന്റ് ലൈറ്റിങും വെൽക്കം ലൈറ്റ് കാർപെറ്റും കൂടിയാകുമ്പോള്‍ ഒരു എലഗന്‍റ് ടച്ചും കാണാനാകും.

യാത്രകള്‍ 'കളറാകട്ടെ': ബ്ലാക്ക് സഫയർ മെറ്റാലിക്, എം കാർബൺ ബ്ലാക്ക് മെറ്റാലിക് എന്നീ രണ്ട് നിറങ്ങളിലാണ് എക്‌സ്6 50 യാരെ എം പ്രത്യേക പതിപ്പ് വിപണിയിലെത്തുന്നത്. അതിമനോഹരമായ കൂപ്പെ സ്വഭാവം നിലനിര്‍ത്തി അതിശയകരമായ വിശാലതയും വാഹനത്തിലുണ്ട്. 40:20:40 എന്നീ വിഭജനത്തിലാണ് സീറ്റിങ്. അതായത് 580 ലിറ്റർ സ്‌റ്റേറേജ് സ്പേസ് വാഹനം പ്രാഥമികമായി വാഗ്ദാനം ചെയ്യുമ്പോള്‍ പിൻസീറ്റ് മടങ്ങിയിരിക്കുമ്പോൾ 1,530 ലിറ്റർ ലഗേജ് സ്പേസ് ലഭിക്കുന്നു.

യാത്രകള്‍ 'കളറാകട്ടെ':

മാത്രമല്ല വാഹനത്തിന്‍റെ സ്‌റ്റാൻഡേർഡ് സവിശേഷതകളിലേക്ക് ഫ്രോസൺ ബ്ലാക്ക് ആൻഡ് റിയർ സ്‌പോയിലർ, മോട്ടോർസ്‌പോർട്ട് പായ്‌ക്ക് എന്നിവയും എക്‌സ്‌റ്റീരിയർ സൈഡ് ഡെക്കലിനുള്ള ആക്‌സസറികൾ, കാർബൺ ഫൈബറുകൊണ്ടുള്ള മിറർ ക്യാപ്സ് എന്നിവ അടങ്ങുന്ന റേസേഴ്‌സ് പായ്‌ക്ക് പോലെ ഉപഭോക്താക്കൾക്ക് ഇഷ്‌ടാനുസരണമുള്ള കൂടുതൽ ഉപകരണങ്ങൾ കൂട്ടിച്ചേർക്കാനാകും. ഇത് വാഹനത്തിന്‍റെ സ്‌പോര്‍ട്ടി ലുക്ക് ഒന്നു കൂടി വര്‍ധിപ്പിക്കാനും സഹായിക്കും.

പവറാണ് 'എഞ്ചിന്‍': എഫിഷ്യന്റ് ഡൈനാമിക്‌സ് ഗണത്തില്‍പെടുന്ന നൂതന പെട്രോൾ എഞ്ചിനാണ് കമ്പനി വാഹനത്തിലെത്തിക്കുന്നത്. ട്വിന്‍ പവര്‍ ടര്‍ബോ സാങ്കേതികവിദ്യയുള്ള ആറ് പവര്‍ഫുള്‍ സിലിണ്ടറോട് കൂടിയ ഈ പെട്രോള്‍ എഞ്ചിനിന്‍റെ സാന്നിധ്യം കുറഞ്ഞ എഞ്ചിൻ വേഗതയിൽ പോലും സ്പിരിറ്റഡ് പവർ ഡെലിവറിയും വേഗത്തിലുള്ള പ്രതികരണവും വാഗ്ദാനം ചെയ്യുന്നു. അതായത് 250 കെഎച്ച്/340 എച്ച്‌പി ഔട്പുട്ടും പരമാവധി 450 എന്‍എം ടോർക്കും പ്രദാനം ചെയ്യുന്നു. ഇത് പ്രകാരം വാഹനത്തിന് പൂജ്യത്തില്‍ നിന്ന് 100 ല്‍ എത്താന്‍ 5.5 സെക്കൻഡ് മാത്രമാണ് ആവശ്യമായി വരുക.

ഗിയറിന്‍റെ സവിശേഷതകളിലേക്ക് കടന്നാല്‍ എട്ട് സ്പീഡ് സ്‌റ്റെപ്‌ട്രോണിക് സ്‌പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടെയുള്ള വാഹനത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്‌റ്റുകളും ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല ഏത് സമയത്ത് ഏത് ഗിയറിലും എഞ്ചിന് പൂർണമായി സഹകരിക്കാനുമാകും.

തീരാത്ത 'മാന്ത്രികത': എക്‌സ്6 ന്‍റെ '50 യാരെ എമ്മില്‍ ബിഎംഡബ്ല്യു സ്‌റ്റാൻഡേർഡ് ജെസ്ചർ കൺട്രോളിനൊപ്പം നിരവധി സവിശേഷതകളും ഒന്നിക്കുന്നുണ്ട്. ഹേ ബിഎംഡബ്ല്യു പ്രോംപ്‌റ്റിനോട് പ്രതികരിക്കുകയും ഡ്രൈവർമാരെ വിവിധ ഫങ്ഷനുകളിലേക്കും വിവരങ്ങളിലേക്കും ആക്‌സസ് ചെയ്‌ത് കാർ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്ന ബിഎംഡബ്ല്യു വെർച്വൽ അസിസ്‌റ്റന്റ്, എകോണമി പ്രൊ, കംഫര്‍ട്ട്, സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ് തുടങ്ങിയ വ്യത്യസ്‌ത ഡ്രൈവിങ് മോഡുകൾ, ആറ് എയർബാഗുകൾ, അറ്റന്റീവ്‌നസ് അസിസ്‌റ്റൻസ്, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (ഡിടിസി), കോർണറിങ് ഉൾപ്പെടെയുള്ള ഡൈനാമിക് സ്‌റ്റബിലിറ്റി കൺട്രോൾ (ഡിഎസ്‌സി) ഉള്‍പ്പടെയുള്ള കമ്പനിയുടെ അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ വാഹനത്തിലുണ്ട്.

തീരാത്ത 'മാന്ത്രികത'

ബ്രേക്ക് കൺട്രോൾ (സിബിസി), ഓട്ടോ ഹോൾഡോടുകൂടിയ ഇലക്‌ട്രിക് പാർക്കിങ് ബ്രേക്ക്, ഹിൽ ഡിസന്റ് കൺട്രോൾ (എച്ച്ഡിസി), സൈഡ് ഇംപാക്‌ട് പ്രൊട്ടക്ഷൻ, ഇലക്‌ട്രോണിക് വെഹിക്കിൾ ഇമോബിലൈസറും ക്രാഷ് സെൻസറും, ഐഎസ്ഒഫിക്‌സ് ചൈൽഡ് സീറ്റ് മൗണ്ടിംഗ്, ഇന്റഗ്രേറ്റഡ് എമർജൻസി സ്പെയർ വീൽ എന്നിവ കൂടി ലഭ്യമാക്കുന്നതിലൂടെ കമ്പനി 50 യാരെ എമ്മില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു.

പണമല്ല 'പവര്‍ വരട്ടെ': ബിഎംഡബ്ല്യു എക്‌സ്6 '50 യാരെ എം' എക്‌സ്‌ക്ലൂസീവ് ലിമിറ്റഡ് എഡിഷനായ 40 ഐ എം സ്‌പോര്‍ട് 50 യാരെയ്‌ക്ക് ആകർഷകമായ എക്‌സ്-ഷോറൂം വില 1,11,00,000 ഇന്ത്യന്‍ രൂപയാണ്. നഷ്‌ടപരിഹാര സെസ് ജിഎസ്‌ടി ഉള്‍പ്പടെയാണിത്. കൂടാതെ ഇന്‍വോയ്‌സിങ് സമയത്തെ വില ബാധകമായിരിക്കും. എന്നാല്‍ റോഡ് നികുതി, ഉറവിടത്തിൽ നിന്ന് ശേഖരിക്കുന്ന നികുതി (TCS), ശേഖരിക്കുന്ന നികുതിയുടെ ജിഎസ്‌ടി, ആര്‍ടിഒ നിയമപരമായ നികുതികൾ/ഫീസ്, മറ്റ് പ്രാദേശിക നികുതി സെസ് ലെവികൾ, ഇൻഷുറൻസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല.

Last Updated : Oct 28, 2022, 7:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.