ETV Bharat / business

സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്പന ജൂലൈ 14 മുതൽ ; വില അറിയാം - zomato 9,375 cr ipo

പ്രാഥമിക ഓഹരി വില്പനയിലൂടെ 9,375 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.

zomato IPO  സൊമാറ്റോ ഐപിഒ  പ്രാഥമിക ഓഹരി വിൽപ്പന  zomato 9,375 cr ipo  ഓഹരി വില അറിയാം
സൊമാറ്റോയുടെ പ്രാഥമിക ഓഹരി വില്പന ജൂലൈ 14 മുതൽ; ഓഹരി വില അറിയാം
author img

By

Published : Jul 8, 2021, 4:53 PM IST

ന്യൂഡൽഹി : ഓണ്‍ലൈൻ ഫുഡ്‌ ഡെലിവറി സ്റ്റാർട്ടപ്പായ സെമാറ്റോയുടെ പ്രാഥമിക ഓഹരി വില്പന(IPO) ജൂലൈ 14ന് ആരംഭിക്കും. ജൂലൈ 16 വരെയാണ് വില്പന നടക്കുക. 72 മുതൽ 76 രൂപ വരെയാണ് ഒരു ഓഹരിയുടെ വില. പ്രാഥമിക ഓഹരി വില്പനയിലൂടെ 9,375 കോടി രൂപയാണ് കമ്പനി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്.

Also Read: രാജ്യത്തിന്‍റെ വളർച്ചാനിരക്ക് 10% ആയി കുറയുമെന്ന് ഫിച്ച് ; വാക്‌സിനേഷന്‍ വേഗത്തിലാക്കണം

9,000 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിൽ കമ്പനിയിൽ പങ്കാളിത്തമുള്ള ഇൻഫോ എഡ്‌ജിന്‍റെ 375 കോടി രൂപയുടെ ഓഹരികളുമാണ് വില്പന നടത്തുക. കഴിഞ്ഞ സാമ്പത്തിക വർഷം സൊമാറ്റോയുടെ വരുമാനം394 മില്യണ്‍( 2,960 കോടി രൂപ) ഡോളറായിരുന്നു.

ഇൻഫോ എഡ്‌ജ് (18.55%), ഊബർ(9.13%), അലിപേ(8.33%), ആന്‍റ് ഫിൻ(8.20%), ടൈഗർ ഗ്ലോബൽ(6%), സ്വെക്വേയ ക്യാപിറ്റൽ (5.98%), സഹസ്ഥാപകനായ ദീപീന്ദർ ഗോയൽ (5.51%) തുടങ്ങിയവരാണ് നിലവിൽ കമ്പനിയിലുള്ള പ്രധാന നിക്ഷേപകർ. 2008 ജൂലൈയിൽ ആരംഭിച്ച സൊമാറ്റോയുടെ മൂല്യം 6000 കോടിയോളം രൂപയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.