മുംബൈ: ഓണ്‍ലൈൻ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോയുടെ പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) മികച്ച പ്രതികരണം. സൊമാറ്റോയുടെ ഓഹരി വിൽപന നാളെ സമാപിക്കാനിരിക്കെ 1.3 തവണ വില്പനയ്ക്ക് വച്ച ഓഹരികൾ ഓവർ സബ്സ്ക്രൈബ് ചെയ്‌തു. 71.92 കോടി ഐപിഒ ഇഷ്യുവിൽ 95.44 കോടി ഓഹരികൾക്കുളള ബിഡ്ഡുകളാണ് ലഭിച്ചത്.
Also Read:വിദ്യാർഥികൾക്കായി വിലക്കുറഞ്ഞ ക്രോംബുക്ക് ലാപ്ടോപ്പുകൾ അവതരിപ്പിച്ച് അസുസ്
വ്യക്തിഗത റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഐപിഒയ്ക്ക് ലഭിക്കുന്നത്. ഓഹരിയൊന്നിന് 72-76 രൂപ നിരക്കിലാണ് വിൽപ്പന. 195 ഓഹരികളുടെ ഒരു ലോട്ടായാണ് അപേക്ഷിക്കാൻ സാധിക്കുക. റീട്ടെയിൽ നിക്ഷേപകർക്ക് പരമാവധി 13 ലോട്ടിന് വരെ അപേക്ഷിക്കാം. ജൂലൈ 14ന് ആണ് ഐപിഒ ആരംഭിച്ചത്.
9,000 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിൽ കമ്പനിയിൽ പങ്കാളിത്തമുള്ള ഇൻഫോ എഡ്‌ജിന്‍റെ 375 കോടി രൂപയുടെ ഓഹരികളുമാണ് വില്പന നടത്തുക. കഴിഞ്ഞ സാമ്പത്തിക വർഷം സൊമാറ്റോയുടെ വരുമാനം 394 മില്യണ്‍( 2,960 കോടി രൂപ) ഡോളറായിരുന്നു. 2008 ജൂലൈയിൽ ആരംഭിച്ച സൊമാറ്റോയുടെ മൂല്യം 6000 കോടിയോളം രൂപയാണ്.