സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ വീണ്ടും മാറ്റം വരുത്തി യെസ് ബാങ്ക്. ഓഗസ്റ്റ് അഞ്ച് മുതലാണ് പുതിയ പലിശ നിരക്ക് നിലവിൽ വരുക. നേരത്തെ കഴിഞ്ഞ ജൂണ്‍ മൂന്നിനും ബാങ്ക് പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നു.
പുതിയ പലിശ നിരക്ക്
എഴു ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതിയാണ് ബാങ്കിനുള്ളത്. വിവിധ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശ നിരക്കുകൾ അറിയാം.
Also Read: കേന്ദ്ര സർക്കാരിന്‍റെ സ്വർണ ബോണ്ടുകളിൽ നിക്ഷേപിക്കാം
- 7 മുതൽ 14 ദിവസം വരെയുള്ളവർക്ക് 3.25 ശതമാനം വരെ
- 15 മുതൽ 45 ദിവസം - 3.5 ശതമാനം
- 90 ദിവസംവരെ - 4. ശതമാനം
- 3 മുതൽ 6 മാസം വരെ - 4.5 ശതമാനം
- 6 മുതൽ 9 മാസം വരെ - 5 ശതമാനം
- 9 മുതൽ 1 വർഷം വരെ - 5.25 ശതമാനം
- 1 മുതൽ 2 വർഷം വരെ - 6 ശതമാനം
- 2 മുതൽ 3 വർഷം വരെ - 6.25 ശതമാനം
- 3 മുതൽ 10 വർഷം വരെ - 6.50 ശതമാനം
എന്നാൽ മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപങ്ങളിലെ പലിശ നിരക്കിൽ വ്യാത്യാസമുണ്ട്. ഏഴു ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ബാങ്ക് 3.75% മുതൽ 7.25% വരെ പലിശ നൽകുന്നുണ്ട്.