മുംബൈ: ഇന്നലെ നഷടത്തോടെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണികൾക്ക് വ്യാഴാഴ്‌ച നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 283.08 പോയിന്‍റ് ഉയർന്ന് 52,589.16ൽ ആണ് വ്യാപാരം നടക്കുന്നത്. എൻഎസ്ഇ നിഫ്റ്റി 66.75 പോയിന്‍റ് ഉയർന്ന് 15,753.7ൽ എത്തി.
Also Read: ലോകത്തിലെ ആദ്യത്തെ ഫോൾഡബിൾ ലാപ്‌ടോപ് ലെനോവോ "തിങ്ക്പാഡ് എക്‌സ് 1" ഇന്ത്യയിലെത്തി
റിലയൻസ് ഇൻഡസ്ട്രീസിന്‍റെ വാർഷിക പൊതുയോഗം ഇന്ന് നടക്കാനിരിക്കുന്നത് വിപണിയെ ഉണർത്തിയിട്ടുണ്ട്.കൂടാതെ പ്രതിമായ ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് കരാറുകൾ അവസാനിക്കുന്നതും ഇന്നാണ്. ഇതും വിപണിയെ സ്വാധീനിക്കുന്നുണ്ട്. നിഫ്റ്റി ഐടി സൂചിക 1.30 ശതമാനം ഉയർച്ച നേടി.
സീമെൻസ്, സിറ്റി യൂണിയൻ ബാങ്ക്, ഇൻഫോസിസ് തുടങ്ങിയവരാണ് നേട്ടമുണ്ടാക്കുന്നവരിൽ മുമ്പിൽ. ബജാജ് ഓട്ടോ എൻടിപിസി, ഹീറോ മോട്ടോകോർപ്, അദാനി പോർട്ട്സ് തുടങ്ങിയവരെക്കെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്.