മുംബൈ: യുഎസ്-ഇറാൻ സംഘർഷത്തിന്‍റെ സമ്മർദ്ദം കുറഞ്ഞതോടെ സെൻസെക്‌സ് 635 പോയിന്‍റ് ഉയർന്നു. ബിഎസ്‌ഇ സൂചിക 634.61 പോയിന്‍റ് അഥവാ (1.55 %) ഉയർന്ന് 41,452.35 ൽ എത്തി. നിഫ്റ്റി 190.55 പോയിന്‍റ് (1.58 %) ഉയർന്ന് 12,215.90 ലെത്തി. സെൻസെക്‌സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐസിഐസിഐ ബാങ്കാണ് (3.80 %). എസ്‌ബിഐ, എം ആൻഡ് എം, ഇൻഡസ് ഇൻഡ് ബാങ്ക്, മാരുതി സുസുക്കി, ഏഷ്യൻ പെയിന്‍റ്സ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയും നേട്ടത്തിലാണ്. ടിസിഎസ്, എച്ച്‌സിഎൽ ടെക്, എൻടിപിസി, സൺ ഫാർമ എന്നിവക്ക് നഷ്‌ടം നേരിട്ടു.
ആഗോള എണ്ണ വില ബാരലിന് 0.40 ശതമാനം ഉയർന്ന് 65.70 യുഎസ് ഡോളറിലെത്തി. രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 26 പൈസ കൂടി 71.43 രൂപ ആയി(ഇൻട്രാ-ഡേ).