മുംബൈ: അമേരിക്കയുടെ അക്രമണത്തിൽ ഇറാനിയൻ ജനറൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് എണ്ണ വില വർധിച്ചു. ആഗോള വിപണിയില്‍ എണ്ണവില 4.4 ശതമാനം ഉയർന്നു. ക്രൂഡ് ഓയിൽ 69.16 ഡോളർ എന്ന വിലയിലാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്‌ഇ സൂചിക 162.03 പോയിന്‍റ് (0.39%) കുറഞ്ഞ് 41,464.61 ലെത്തി. എൻഎസ്‌ഇ നിഫ്റ്റി 55.55 പോയിൻറ് (0.45%) ഇടിഞ്ഞ് 12,226.65 ലെത്തി.
ഏഷ്യൻ പെയിന്‍റസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്‌ബിഐ, എൻടിപിസി, ബജാജ് ഫിനാൻസ് എന്നിവ നഷ്‌ടത്തിലാണ്. സൺ ഫാർമ, ടിസിഎസ്, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ നേട്ടത്തിലാണ്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം37 പൈസ കുറഞ്ഞ് 71.75 ആയി.