മുംബൈ: ബിഎസ്‌ഇ സെൻസെക്സ് 221 പോയിന്‍റ് ഉയർന്ന് 40,469 ലും നിഫ്റ്റി 43.80 പോയിന്‍റ് അഥവാ 0.37 ശതമാനം ഉയർന്ന് 11,961.00 ലും വ്യാപാരം അവസാനിപ്പിച്ചു. ജൂണ്‍ 11നു ശേഷം ഇതാദ്യമായാണ് നിഫ്റ്റി 12,000 ലേക്ക് എത്തുന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ തളർച്ചയിലായിരുന്ന സെൻസെക്സ് 332.85 പോയിന്‍റ് അല്ലെങ്കിൽ 0.83 ശതമാനം ഉയർന്ന് 40,581.08 എന്ന നിലയിലെത്തി റെക്കോഡ് നിലവാരം ഭേദിച്ചു.
സെൻസെക്സിൽ നേട്ടമുണ്ടാക്കിയവരിൽ ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്‌സ്, എൽ ആൻഡ് ടി എന്നിവ 2.54 ശതമാനം ഉയർന്നു. മറുവശത്ത്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, ആർഐഎൽ, മാരുതി, എസ്‌ബിഐ എന്നിവക്ക് മൂന്ന് ശതമാനം വരെ നഷ്ടം നേരിട്ടു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസയായി ഉയർന്നു. ആദ്യ സെഷനിൽ 70.94 എന്ന നിലയിലായിരുന്നു വ്യാപാരം. ആഗോള എണ്ണ വില 0.92 ശതമാനം ഇടിഞ്ഞ് 62.38 ഡോളറിലെത്തി