ETV Bharat / business

ഒപെക് യോഗം ജൂലൈ ഒന്നിന് - ഒപിക്

ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ വിയന്നയിലായിരിക്കും കൂടിക്കാഴ്ച.

ഒപെക് യോഗം ജൂലൈ ഒന്നിന്
author img

By

Published : Jun 28, 2019, 3:07 PM IST

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചക്കൊരുങ്ങി ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളും (ഒപെക്) സഖ്യകക്ഷികളും. ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ വിയന്നയിലായിരിക്കും കൂടിക്കാഴ്ച. എണ്ണ വില നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കായാണ് കൂടിക്കാഴ്ച.

ഉല്‍പാദനം വെട്ടിക്കുറക്കുന്ന കരാര്‍ ആറ് മാസത്തേക്ക് കൂടി നീട്ടണോ എന്ന വിഷയമായിരിക്കും കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിദിനം 1.2 ദശലക്ഷം ബാരൽ എണ്ണയുടെ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം നീട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഇറാഖ് എണ്ണമന്ത്രി തമീര്‍ ഗധാബന്‍ പറഞ്ഞു. സംഘടനയിലെ അംഗങ്ങളായ സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്കും കരാര്‍ നീട്ടണമെന്ന അഭിപ്രായമാണുള്ളത്.

Intro:Body:

 ഒപെക് യോഗം ജൂലൈ ഒന്നിന്

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കാന്‍ കൂടിക്കാഴ്ചക്കൊരുങ്ങി ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളും (ഒപെക്) അതിന്‍റെ സഖ്യകക്ഷികളും. ജൂലൈ 1,2 എന്നീ തിയതികളില്‍ വിയന്നയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച നടക്കുക. 

ഉല്‍പാദനം വെട്ടിക്കുറക്കുന്ന കരാര്‍ അറ് മാസത്തേക്ക് കൂടി നീട്ടണോ എന്ന വിഷയമായിരിക്കും കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചക്കെടുക്കുക. കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിദിനം 1.2 ദശലക്ഷം ബാരൽ എണ്ണയുടെ ഉല്‍പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം നീട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഇറാഖ് എണ്ണമന്ത്രി തമീര്‍ ഗദ്ധാബന്‍ പറഞ്ഞു. സംഘടനയിലെ അംഗങ്ങളായ സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ക്കും കരാര്‍ നീട്ടണമെന്നാണ് താല്‍പര്യം. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.