ETV Bharat / business

സംസ്ഥാനത്ത് സ്വർണവില ഉയരുന്നു - സ്വർണവില

പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായത്

business  gold price  silver price  സ്വർണവില ഉയരുന്നു  സ്വർണവില  kerala gold price
സംസ്ഥാനത്ത് സ്വർണവില ഉയരുന്നു
author img

By

Published : Aug 24, 2021, 10:31 AM IST

സംസ്ഥാനത്ത് ചൊവ്വാഴ്‌ചയും സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവന് 35,560 രൂപയാണ് പുതിയ വില. ഗ്രാമിന് 20 രൂപ വർധിച്ച് 4445ൽ എത്തി.

Also Read: ധനലക്ഷ്മി ബാങ്കിന് ആർബിഐ പിഴ ചുമത്തി

അതേ സമയം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി. പത്ത് ഗ്രാം സ്വർണത്തിന്‍റെ വില 0.19 ശതമാനം കുറഞ്ഞ് 47,495ൽ എത്തി.

ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി. സ്പോട് ഗോൾഡിന് ട്രോയ് ഔണ്‍സിന് 1,801.78 ഡോളർ എന്ന നിലയിലാണ് വ്യാപാരം നടന്നത്.

ഓഗസ്റ്റ് മാസത്തിന്‍റെ തുടക്കത്തിൽ 36,000 രൂപയായിരുന്ന സംസ്ഥാനത്തെ സ്വർണവില പിന്നീട് തുടർച്ചയായി ഇടിഞ്ഞിരുന്നു. ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.