മുംബൈ : തുടർച്ചയായ മൂന്നാം ദിവസവും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ. സെൻസെക്‌സ് 135.05 പോയന്‍റ് ഇടിഞ്ഞ് 52443.71ലും നിഫ്റ്റി 37.10 പോയന്‍റ് ഇറങ്ങി 15,709.40ലും എത്തി. 1299 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1628 ഓഹരികളുടെ വില ഇടിഞ്ഞു.
Also Read: ഡീമാറ്റ്/ട്രേഡിങ്ങ് അക്കൗണ്ട് : ഈ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ഉപയോഗിക്കാനാവില്ല
90 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്ബിഐ ലൈഫ്, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
ഭാരതി എയർടെല്ലിന്‍റെ ഓഹരികൾ 5 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. രൂപയുടെ മൂല്യത്തിൽ 9 പൈസ ഉയർന്നു. ഡോളറിനെതിരെ 74.37 നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.