അടിസ്ഥാന പ്ലാൻ ആയിരുന്ന വിഐപി അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഡിസ്‌നി+ ഹോട്ട്സ്റ്റാർ. സെപ്റ്റംബർ ഒന്നുമുതൽ ഡിസ്‌നി+ ഹോട്ട്സ്റ്റാർ വിഐപി പ്ലാൻ ഉണ്ടാകില്ല. രണ്ട് പ്ലാനുകളിലൂടെ രണ്ട് രീതിയിലുള്ള കണ്ടന്‍റുകൾ നൽകുന്നത് അവസാനിപ്പിക്കുകയാണ് ഹോട്ട്സ്റ്റാറിന്‍റെ ലക്ഷ്യം.
Also Read: വീണ്ടും എറ്റെടുക്കലുമായി ബൈജൂസ് ; സിംഗപ്പൂർ ആസ്ഥാനമായ ഗ്രേറ്റ് ലേണിങ്ങിനെ സ്വന്തമാക്കി
നിലവിൽ ഹോട്ട്സ്റ്റാർ വിഐപി പ്ലാൻ സബ്‌സ്ക്രൈബ് ചെയ്‌തവർക്ക് ഇംഗ്ലീഷ് സിനിമകളോ സീരീസുകളോ കാണാൻ സാധിക്കില്ല. സ്പോർട്‌സും ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള കണ്ടന്‍റുകളുമാണ് ലഭിക്കുക.
ഇനിമുതൽ നാഷണൽ ജിയോഗ്രഫി, എച്ച്ബിഒ, എഫ്‌എക്‌സ്, ഷോടൈം, 20 സെഞ്ച്വറി, സേർച്ച് ലൈറ്റ് പിച്ചേഴ്‌സ് തുടങ്ങിയവരുടെ ഒർജിനൽ കണ്ടന്‍റുകൾ ഡിസ്‌നി ഹോട്ട്സ്റ്റാറിന്‍റെ എല്ലാ പ്രേഷകർക്കും ആസ്വദിക്കാനാവും.
പുതിയ പ്ലാൻ
ഒരു വർഷത്തേക്ക് മൂന്ന് വിഭാഗങ്ങളിലായാണ് ഡിസ്‌നി ഹോട്ട്സ്റ്റാർ പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നത്. 499, 899, 1499 എന്നിങ്ങനെയാണ് പ്ലാനുകൾക്ക് ഇടാക്കുന്ന തുക. 499 രൂപയുടേത് ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്‍റെ മൊബൈൽ പ്ലാനാണ്.
ഒരു സമയം ഒരു മൊബൈല്‍ സ്ക്രീനിൽ മാത്രമേ കാഴ്‌ച സാധ്യമാവുകയുള്ളൂ. എന്നാൽ എച്ച്ഡി മിഴിവോടെ സ്ട്രീമിംഗ് സാധ്യമാണ്. 899 രൂപയുടെ ഡിസ്‌നി ഹോട്ട്സ്റ്റാർ സൂപ്പറാണ് രണ്ടാമത്തെ പ്ലാൻ. ഈ പ്ലാനിൽ ഏതെങ്കിലും രണ്ട് ഡിവൈസുകളിൽ എച്ച്ഡി ക്വാളിറ്റിയിൽ സ്ട്രീമിംഗ് സാധ്യമാണ്.
പ്രീമിയം പ്ലാനിന് പ്രതിവർഷം 1499 രൂപയെന്നതിൽ മാറ്റമില്ല. എന്നാൽ രണ്ട് സ്ക്രീൻ എന്നത് ഉയർത്തി നാല് സ്ക്രീനുകളിൽ ഒരേ സമയം ഉപയോഗിക്കാനാകും. 4കെ ദൃശ്യമികവ് പ്രീമിയം പ്ലാനിൽ മാത്രമേ ലഭിക്കൂ.