ETV Bharat / business

സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്; പവന് 120 രൂപ കുറഞ്ഞു - സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണങ്ങള്‍

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സ്വര്‍ണ വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

gold price in kerala  gold price dips in kerala  the reasons for gold price fluctuations  how Ukraine crisis impacts gold price  കേറളത്തിലെ സ്വര്‍ണ വില  സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി  സ്വര്‍ണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണങ്ങള്‍  സ്വര്‍ണവിലയും യുക്രൈന്‍ യുദ്ധവും
സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്; പവന് 120 രൂപ കുറഞ്ഞു
author img

By

Published : Mar 19, 2022, 11:50 AM IST

എറണാകുളം: സ്വർണ വിലയിൽ പവന് 120 രൂപയുടെ കുറവ് രേഖപ്പെടുത്തി. ഇതോടെ ഒരു ഗ്രാമിന്‍റെ വില 4,730 രൂപയും ഒരു പവൻ സ്വർണ വില 37,840 രൂപയുമായി. സ്വർണ വിലയിൽ തുടർച്ചയായ വർധനവിന് ശേഷമാണ് വില കുറഞ്ഞു തുടങ്ങിയത്.

കഴിഞ്ഞ വാരാന്ത്യത്തിലെ നേരിയ കുറവിന് ശേഷം, സ്വർണ വില തിങ്കളാഴ്ച മുതൽ തുടർച്ചയായി കുറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. വ്യാഴാഴ്ച പവന് 120 രൂപയുടെ വർധനവുണ്ടായെങ്കിലും വെള്ളിയാഴ്ച മാറ്റമില്ലാതെ തുടർന്നു. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിലാണ് സ്വർണ വില കുതിച്ച് ഉയർന്നത്.

യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ദിവസം മുതൽ സ്വർണ വിപണിയിൽ വില ഉയർന്ന് കൊണ്ടിരിക്കുകയായിരുന്നു. ഓഹരി വിപണികളിൽ ഉൾപ്പടെ വലിയ ഇടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി നിക്ഷേപകർ സ്വർണം തെരെഞ്ഞെടുത്തോടെയാണ് വിലകുതിച്ച് ഉയർന്നത്. നിലവിലെ സാഹചര്യത്തിൽ സ്വർണ വിപണിയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത.

ALSO READ: ഇനി സ്വർണമെടുക്കാനും എടിഎം; രാജ്യത്ത് ആദ്യത്തെ ഗോൾഡ് എടിഎം സ്ഥാപിക്കാനൊരുങ്ങി ഗോൾഡ്‌സിക്ക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.