മുംബൈ: അമേരിക്കയുമായുള്ള വ്യാപാര ഇടപാടിന്‍റെ ആദ്യ ഘട്ടം ചൈന ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഓഹരി വിപണി സൂചികകൾ നേട്ടമുണ്ടാക്കി. രണ്ട് സൂചികകളും 0.7 % ത്തിന് മുകളിൽ ഉയർന്നു.
ബിഎസ്ഇ സെൻസെക്സ് 292 പോയിന്‍റ് ഉയർന്ന് 38,506 ലും എൻഎസ്‌സി 87 പോയിന്‍റ് ഉയർന്ന് 11,428 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി ട്രാൻസ്മിഷൻ, ജെഎസ്ഡബ്ല്യു എനർജി, ഐഷർ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി, മഹീന്ദ്ര, വേദാന്ത, ഒഎൻജിസി, ഹിന്ദുസ്ഥാൻ ലിവർ, ബ്രിട്ടാനിയ എന്നിവയാണ് നേട്ടം നേടിയ കമ്പനികൾ.
എന്നാൽ ഭാരതി എയർടെൽ, ഭാരതി ഇൻഫ്രാറ്റെൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.