മുംബൈ: ദസറ ദിനമായ ഇന്ന് ഓഹരി വിപണിക്ക് അവധി. ബുധനാഴ്ച വ്യാപാരം പുനരാരംഭിക്കും. സെൻസെക്സ് 141 പോയിൻറ് (0.38%) ഇടിഞ്ഞ് 37,531.98 ലും നിഫ്റ്റി 48.35 പോയിൻറ് ( 0.43%) ഇടിഞ്ഞ് 11,126.40 ലുമാണ് തിങ്കളാഴ്‌ച വ്യാപാരം അവസാനിപ്പിച്ചത്. ഏഴ് ദിവസമായി ഓഹരി വിപണി നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്.
ഐടിസി, ടിസിഎസ്, എൽ ആൻഡ് ടി, എച്ച്.ഡി.എഫ്.സി, ഇൻഫോസിസ് എന്നീ കമ്പനികളാണ് നഷ്‌ടം നേരിട്ടത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ കുറഞ്ഞ് 71.07 രൂപ ആയപ്പോൾ ക്രൂഡ് ഓയിൽ വില ബാരലിന് 0.41 ശതമാനം ഉയർന്ന് 58.61 ഡോളറിലെത്തി. ശനിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ 10 ഗ്രാമിന് 39,240 രൂപയായിരുന്ന സ്വർണ്ണം 30 രൂപ ഇടിഞ്ഞ് 39,210 രൂപയായി. ശനിയാഴ്ച 46,480 രൂപക്ക് വ്യാപാരം അവസാനിപ്പിച്ച വെള്ളി 90 രൂപ ഇടിഞ്ഞ് കിലോ ഗ്രാമിന് 46,390 രൂപക്കാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.