മുംബൈ : തുടക്കത്തില്‍ ഉയർന്നുനിന്ന ഓഹരി വിപണി ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 14.25 ഉയർന്ന് 52588.71ലും എൻഎസ്ഇ നിഫ്‌റ്റി 26.30 പോയിന്‍റ് ഉയർന്ന് 15772.80ലും വ്യാപാരം അവസാനിപ്പിച്ചു.
Also Read: കൊവിഡ് രണ്ടാം തരംഗം ഇന്ത്യക്കാരുടെ ആത്മവിശ്വാസം കുറച്ചെന്ന് ലിങ്ക്ഡ്ഇൻ പഠനം
മാരുതി സുസുക്കിയാണ് ഇന്ന് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയത്. അഞ്ച് ശതമാനത്തിന്‍റെ വർധവനാണ് മാരുതിയുടെ ഓഹരികൾക്ക് ഉണ്ടായത്. ഒരു ഘട്ടത്തിൽ 7,300 രൂപ പിന്നിട്ട ഓഹരി വില 7,248.05ൽ വ്യാപാരം അവസാനിപ്പിച്ചു.
മാരുതിക്ക് പിന്നാലെ ഡോക്ടർ റെഡ്ഡീസ് ലബോറട്ടറി, എൽ& ടി, അൾട്രാടെക്ക് സിമന്‍റ്, ടിസിഎസ്, ഇൻഫോസിസ്, ടാറ്റാ സ്റ്റീൽ, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളും നേട്ടമുണ്ടാക്കി.
വിപണിയിൽ കൂടുതൽ നഷ്ടം നേരിട്ടത് ഏഷ്യൻ പെയിന്‍റ്സ് ആണ്. 1.73 ശതമാനം തകർച്ചയാണ് കമ്പനി നേരിട്ടത്. ഹിന്ദുസ്ഥാൻ യുണിലെവർ, ബജാജ് ഫൈനാൻസ്, നെസ്ല ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഒരു ശതമാനത്തിലധികം ഇടിവ് നേരിട്ടു.