ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ഓഹരി വിപണികളായ ബിഎസ്‌ഇയും എൻഎസ്‌ഇയും ദീപാവലി ദിനമായ ഒക്ടോബർ 27 ന് ഒരു മണിക്കൂർ പ്രത്യേക മുഹൂർത്ത വ്യാപാരം നടത്തും. വൈകിട്ട് 6.15 മുതൽ 7.15 വരെയാണ് മുഹൂർത്ത വ്യാപാരം നടക്കുകയെന്ന് ഓഹരി വിപണികൾ പ്രത്യേകം അറിയിച്ചു.
ഹൈന്ദവ കലണ്ടർ വർഷത്തിന്‍റെ ആദ്യ ദിനം പ്രത്യേക മുഹൂർത്തത്തിൽ ഓഹരികൾ വാങ്ങുന്നത് ആ വർഷം മുഴുവൻ ഐശ്വര്യം കൊണ്ട് വരുമെന്നാണ് വിശ്വാസം. ദീപാവലി ബലിപ്രതിപദ ദിനമായ ഒക്ടോബർ 28 ന് ഓഹരി വിപണികൾക്ക് അവധിയായിരിക്കും.