ETV Bharat / business

പൗള്‍ട്രി വ്യവസായവും പ്രതിസന്ധിയിലേക്കോ? - അമേരിക്കൻ ചിക്കന്‍ ലെഗ്‌പീസ്

യുഎസിൽ നിന്നും മാത്രമായി ചിക്കൻ ഇറക്കുമതി ചെയ്‌താൽ അത് ഇന്ത്യൻ പൗൾട്രി വിപണിയെയും മുഴുവൻ കാർഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുമോയെന്ന വിഷയത്തെക്കുറിച്ച് അന്താരാഷ്‌ട്ര എഗ്ഗ് കമ്മീഷൻ ചെയർമാൻ സുരേഷ് ചിറ്റൂരി ഇടിവി ഭാരതിനോട്.

Suresh Chitturi  inish Indian poultry industry  പൗള്‍ട്രി വ്യവസായം  സുരേഷ് ചിറ്റൂരി  ചിക്കൻ ഇറക്കുമതി  അമേരിക്കൻ ചിക്കന്‍ ലെഗ്‌പീസ്  പൗള്‍ട്രി വ്യവസായവും പ്രതിസന്ധിയിലേക്കോ?
പൗള്‍ട്രി വ്യവസായവും പ്രതിസന്ധിയിലേക്കോ?
author img

By

Published : Feb 21, 2020, 2:05 PM IST

ഹൈദരാബാദ്: അമേരിക്കയിൽ ഇന്ത്യൻ പൗൾട്രി മാർക്കറ്റുകൾ തുറക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ട കരാർ ഡൊണാൾഡ് ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനവേളയിൽ ഒപ്പിടാൻ സാധ്യത. യുഎസിൽ നിന്നും ചിക്കൻ കാലുകൾ മാത്രമായി ഇറക്കുമതി ചെയ്‌താൽ അത് ഇന്ത്യൻ പൗൾട്രി വിപണിയെയും മുഴുവൻ കാർഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന് അന്താരാഷ്‌ട്ര എഗ്ഗ് കമ്മീഷൻ ചെയർമാൻ സുരേഷ് ചിറ്റൂരി അഭിപ്രായപ്പെട്ടു.

പൗള്‍ട്രി വ്യവസായവും പ്രതിസന്ധിയിലേക്കോ?

എന്തുകൊണ്ടാണ് അമേരിക്കക്കാര്‍ ചിക്കന്‍ ലെഗ്‌പീസ് കഴിക്കാത്തത്?

വെളുത്ത മാംസം(വൈറ്റ് മീറ്റ്) അല്ലെങ്കില്‍ നെഞ്ചും അതിനോട് ചേര്‍ന്ന ഭാഗവും (ബ്രസ്റ്റ് പാര്‍ട്ട്) ആണ് ചിക്കനില്‍ ആരോഗ്യകരമായത് എന്നാണ് അമേരിക്കക്കാരുടെ അഭിപ്രായം. അതിനാൽ വളരെ വിജയകരമാംവിധം കോഴി വളര്‍ത്തല്‍ (പൗള്‍ട്രി) വ്യവസായം അമേരിക്കയില്‍ ഒരു ബ്രാന്‍ഡിങ് തന്നെ നടത്തുന്നുണ്ട്. ലെഗ്‌പീസ് എന്ന ഇരുണ്ട മാംസവും (ഡാര്‍ക്കു മീറ്റും) വെളുത്ത മാംസവും തമ്മില്‍ അടിസ്ഥാനപരമായി വളരെ ചെറിയ വ്യത്യാസമാണുള്ളത്. പക്ഷെ അവയെ 50-60 ശതമാനം വരുന്ന മികച്ച പ്രീമിയം ലഭിക്കുന്ന രീതിയില്‍ ബ്രാന്‍ഡ് ചെയ്‌തിരിക്കുന്നു എന്ന് മാത്രം.

ഇരുണ്ട മാംസത്തെ ഒഴിവാക്കികഴിഞ്ഞാല്‍ വെളുത്ത മാംസത്തിന് നല്ല ഡിമാന്‍ഡ് നേടിയെടുക്കാൻ അവര്‍ക്ക് സാധിക്കുന്നു. യുഎസിലെ പ്രാദേശിക ബിസിനസുകാരെ സംബന്ധിച്ചിടത്തോളം അത് കൂടുതല്‍ ലാഭകരമായ കാര്യമാണ്. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് അവര്‍ എപ്പോഴും ഇരുണ്ട മാംസത്തെ ഒഴിവാക്കുവാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ അവര്‍ വിതരണ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. ഇന്ത്യയിലേക്ക് ഇരുണ്ട മാംസം കയറ്റി അയക്കുവാന്‍ കഴിയുന്ന ഘട്ടം വരുമ്പോള്‍ അവര്‍ യുഎസില്‍ അതിന് കൃത്രിമമായ ലഭ്യത കുറക്കാൻ ശ്രമിക്കും. പ്രത്യേകിച്ച് ചിക്കന് തന്നെ ലഭ്യത കുറയുമ്പോൾ. ഇതാണ് അവരുടെ കളി.

സര്‍ക്കാര്‍ വ്യാപാര കരാര്‍ പ്രഖ്യാപിച്ചാല്‍ കോഴി വളര്‍ത്തല്‍ വ്യവസായത്തിന് ഉണ്ടാകാൻ പോകുന്ന ആഘാതം എന്തായിരിക്കും?

സര്‍ക്കാര്‍ വ്യാപാര കരാര്‍ പ്രഖ്യാപിച്ചാല്‍ കോഴി വളര്‍ത്തല്‍ മേഖലയുടെ തന്നെ അന്ത്യമായിരിക്കും സംഭവിക്കുക എന്നതില്‍ തര്‍ക്കമില്ല. നമ്മുടെ ചെലവ് എത്രയാണെന്ന് നിങ്ങള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ചോളവും സോയയും ഉള്‍പ്പെടുന്ന കോഴിത്തീറ്റയുടെ ചിലവ് 70-80 ശതമാനം വരും. ഇന്ത്യയില്‍ ചോളത്തിന്റെ ചുരുങ്ങിയ താങ്ങുവില 18,000 രൂപയാണ്, യുഎസില്‍ ഇത് 10,000 രൂപക്ക് ലഭിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വില വ്യത്യാസം ഏതാണ്ട് 70 ശതമാനമുണ്ടെന്ന് മനസിലാക്കാം.

സോയ പിണ്ണാക്കിന് ഇന്ത്യയില്‍ 40,000 രൂപയോളം വില വരുന്നു. യുഎസിലാകട്ടെ 26,000 രൂപക്ക് ഇത് ലഭ്യമാകും. ഇതാണ് ഇന്ത്യയിലെ വ്യവസായം നേരിടുന്ന പ്രശ്‌നം. സോയയും ചോളവും യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ നിങ്ങള്‍ എന്നെ അനുവദിച്ചാല്‍ അമേരിക്കക്കാര്‍ക്ക് നമ്മളോട് മത്സരിക്കാന്‍ കഴിയുകയില്ല. അത്രത്തോളം നമ്മള്‍ ഉല്‍പാദനത്തില്‍ മികവ് പുലര്‍ത്തുന്നു. പക്ഷെ 70-75 ശതമാനം ചിലവും തീറ്റക്ക് വേണ്ടിയാണ് നമ്മള്‍ മുടക്കുന്നത്. ചിക്കന്‍ ഇറക്കുമതി അനുവദിക്കാനാണ് പരിപാടിയെങ്കില്‍ ഇന്ത്യയിലേക്ക് ചോളവും സോയയും സ്വതന്ത്രമായി ഇറക്കുമതി ചെയ്യാനും അനുവദിക്കണം.

ഒരു ലക്ഷം മുട്ട ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാമിന് 15 ഏക്കര്‍ സ്ഥലം ആവശ്യമാണ്. 25 കോടി മുട്ടകള്‍ ഇന്ത്യ വില്‍ക്കുന്നു എന്ന് കണക്കാക്കുമ്പോള്‍ എത്ര ഏക്കര്‍ ഭൂമി വര്‍ഷംതോറും അതിനായി നീക്കിവെക്കുന്നു എന്നും നമ്മള്‍ കണക്കാക്കണം. ഇതെല്ലാം തകരാറിലാവാന്‍ പോവുകയാണ്. കോഴി വളര്‍ത്തല്‍ വ്യവസായത്തില്‍ പങ്കാളികളായിരിക്കുന്ന നാലഞ്ച് കോടി ആളുകള്‍ക്ക് മാത്രമല്ല തൊഴില്‍ നഷ്‌ടപ്പെടാന്‍ പോകുന്നത്. യുഎസില്‍ നിന്നുള്ള ചിക്കന്‍ ഇറക്കുമതി പ്രതിരോധിക്കുകയല്ല ഞങ്ങള്‍. മിനിമം താങ്ങുവില മൂലം നമ്മുടെ കൈകള്‍ ഇപ്പോള്‍ തന്നെ കെട്ടിയിട്ടിരിക്കുകയാണ്.

ഉല്‍പ്പാദനമോ സ്വതന്ത്ര വ്യാപാരമോ അല്ലെങ്കില്‍ ഇറക്കുമതിയോ ഇല്ല. എന്നിട്ടിപ്പോള്‍ യാതൊരു സംരക്ഷണവും നമുക്ക് നല്‍കാതെ തന്നെ യുഎസിനെ ഇവിടെ വന്ന് നമ്മളോട് മത്സരിക്കുവാന്‍ അനുവദിക്കുന്നു. ഇത് തീര്‍ച്ചയായും നല്ലൊരു നീക്കമല്ല. ജനങ്ങളുടെ ഉപജീവന മാര്‍ഗത്തെയാണ് ഇത് ബാധിക്കാന്‍ പോകുന്നത്. ഇന്ത്യക്ക് പിന്നീട് ഒരിക്കലും മോചനം നേടാനാകാന്‍ കഴിയാത്തവിധമുള്ള ആഘാതമായിരിക്കും ഇത് സൃഷ്‌ടിക്കുക.

ഉപഭോക്താക്കളുടെ വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ എന്തായിരിക്കും ഫലം?

ഈ ഉല്‍പന്നം ഉപഭോക്താവല്ല മറിച്ച് റെസ്‌റ്റോറന്‍റുകൾ പോലുള്ള സ്ഥാപനങ്ങളായിരിക്കും വാങ്ങുന്നത്. അവര്‍ ഗുണനിലവാരം കണക്കിലെടുക്കുന്നില്ല. വിലകുറവിൽ എന്താണോ കിട്ടുന്നത് അത് അവര്‍ വാങ്ങുന്നു. എങ്കിലും ഇത്തരം ഉപഭോഗങ്ങൾ ഏറെ നിർണായകമായിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.