ന്യൂഡൽഹി: പുതിയ സർവേ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് 2017-18ൽ 6.1 ശതമാനമാണെന്ന് സർക്കാർ ചോദ്യോത്തര വേളയിൽ രാജ്യസഭയെ അറിയിച്ചു. ഒരു പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (പിഎൽഎഫ്‌എസ്) സർക്കാർ നടത്തുന്നുണ്ടെന്നും ഇതിന്‍റെ ഫലങ്ങൾ മുമ്പത്തെ സർവേകളുമായി താരതമ്യപ്പെടുത്താനാവില്ലെന്നും തൊഴിൽ സഹമന്ത്രി സന്തോഷ് ഗാംഗ്വാർ പറഞ്ഞു. സർക്കാർ നടത്തുന്ന പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം, 2017-18ലെ തൊഴിൽ ശക്തി പങ്കാളിത്തം 36.9 ശതമാനവും തൊഴിലില്ലായ്‌മാ നിരക്ക് 6.1 ശതമാനവുമാണെന്നും സന്തോഷ് ഗാംഗ്വാർ പറഞ്ഞു. സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വഴി നടത്തുന്ന പുതിയ സർവേ റിപ്പോർട്ടുകൾ മുൻ വർഷങ്ങളിൽ നടത്തിയ സർവേകളേക്കാൾ വളരെ ആധികാരിക ഡാറ്റ നൽകാനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു.
2017-18ൽ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനം; പുതിയ സർവേയുമായി സർക്കാർ രാജ്യസഭയിൽ - സന്തോഷ് ഗാംഗ്വാർ
സർക്കാർ നടത്തുന്ന പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം, 2017-18ലെ തൊഴിൽ ശക്തി പങ്കാളിത്തം 36.9 ശതമാനവും തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനവുമാണെന്നും സന്തോഷ് ഗാംഗ്വാർ പറഞ്ഞു