ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഏവിയേഷന്‍ സെക്യൂരിറ്റി ഫീസിന് അനുമതി നല്‍കിയതോടെ ഇനിമുതല്‍ വിമാനയാത്രകള്‍ക്ക് ചിലവ് വര്‍ധിക്കും. ജൂലൈ ഒന്നുമുതല്‍ ടിക്കറ്റ് നിരക്കുകളില്‍ മാറ്റം ഉണ്ടാകുമെന്നാണ് അധികൃതര്‍ പുറത്ത് വിടുന്ന വിവരം.
ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് നിലവില്‍ വരുന്നതോടെ ആഭ്യന്തര യാത്രയുടെ ടിക്കറ്റ് നിരക്കില്‍ 150 രൂപയുടെ വര്‍ധനവും അന്താരാഷ്ട്ര യാത്രക്ക് 4.85 ഡോളർ അല്ലെങ്കിൽ ഇതിന് തുല്യമായ ഇന്ത്യൻ രൂപയുടെയും വര്‍ധനവാണ് ഉണ്ടാകുക.