ETV Bharat / business

ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 9.5 ശതമാനമായി കുറയുമെന്ന് എസ്&പി - inda economic growth rate

2023 മാർച്ചിൽ അവസാനിക്കുന്ന അടുത്ത സാമ്പത്തിക വർഷം വളർച്ചാ നിരക്ക് 7.8 ശതമാനം ആയി കുറയുമെന്നും എസ്&പി പറയുന്നു. രാജ്യത്തെ 15 ശതമാനം ജനങ്ങൾക്ക് മാത്രമാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ഒരു ഡോസെങ്കിലും ലഭിച്ചത്. അതിനാൽ ഇനിയൊരു കൊവിഡ് തരംഗം ഉണ്ടായാൽ അതിവന്‍റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും ഏജൻസി വിലയിരുത്തി.

S&p cuts  s&p rating  india's fy22 growth rate  ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ  inda economic growth rate  എസ്&പി റേറ്റിംഗ്
ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 9.5 ശതമാനമായി കുറയുമെന്ന് എസ്&പി
author img

By

Published : Jun 24, 2021, 1:11 PM IST

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ(2021-22) ഇന്ത്യയുടെ വളർച്ചാ നിരക്ക് 9.5 ശതമാനമായി കുറയുമെന്ന് ഗ്ലോബൽ റേറ്റിംഗ് ഏജൻസിയായ എസ്&പി. നേരത്തെ ഇക്കാലയളവിൽ ഇന്ത്യ 11 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നായിരുന്നു എസ്&പിയുടെ പ്രവചനം. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഏപ്രിൽ, മെയ്‌ മാസങ്ങളിൽ സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗണുകളാണ് വളർച്ചാ നിരക്ക് കുത്തനെ കുറയാൻ കാരണമെന്ന് ഏജൻസി അറിയിച്ചു.

Also Read: മേക്ക് ഇൻ ഇന്ത്യ: 1750 എഫ്ഐസിവിയും 350 ലൈറ്റ് ടാങ്കുകളും വാങ്ങാനൊരുങ്ങി ഇന്ത്യൻ ആർമി

കൊവിഡ് ഏൽപ്പിച്ച ആഘാതം കുറച്ച് വർഷങ്ങൾ കൂടി സാമ്പത്തിക മേഖലയിൽ പ്രതിഫലിക്കും. 2023 മാർച്ചിൽ അവസാനിക്കുന്ന അടുത്ത സാമ്പത്തിക വർഷം വളർച്ചാ നിരക്ക് 7.8 ശതമാനം ആയി കുറയുമെന്നും എസ്&പി പറയുന്നു. രാജ്യത്തെ 15 ശതമാനം ജനങ്ങൾക്ക് മാത്രമാണ് കൊവിഡ് പ്രതിരോധ വാക്‌സിന്‍റെ ഒരു ഡോസെങ്കിലും ലഭിച്ചത്. അതിനാൽ ഇനിയൊരു കൊവിഡ് തരംഗം ഉണ്ടായാൽ അതിവന്‍റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും ഏജൻസി വിലയിരുത്തി.

വീണ്ടെടുക്കലിന്‍റെ വേഗത കുറയും

2020നെ അപേക്ഷിച്ച് ഈ വർഷം കയറ്റുമതി ത്വരിതപ്പെട്ടെങ്കിലും കൊവിഡ് പ്രതിസന്ധി സേവനങ്ങളുടെ ഒഴുക്കിനെ തടഞ്ഞു. വാഹന വിൽപ്പന പോലുള്ള ഉപഭോഗ സൂചകങ്ങൾ 2021 മെയ് മാസത്തിൽ കുത്തനെ ഇടിഞ്ഞു. രണ്ടാം തരംഗം ഉപഭോക്തൃ ആത്മവിശ്വാസത്തെയും ബാധിച്ചു. കൊവിഡ് കേസുകൾ കുറയുന്ന മുറയ്‌ക്ക് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കൽ 2020ന്‍റെ അവസാനത്തിലും 2021ന്‍റെ തുടക്കത്തിലും ഉണ്ടായതിനെക്കാൾ കുറഞ്ഞ വേഗത്തിലാകുമെന്നും ഏജൻസി പറയുന്നു.

Also Read: പരമാവധി ഗോതമ്പ് സംഭരിക്കാൻ തിയ്യതി നീട്ടണം; യോഗിയോട് അഭ്യർഥിച്ച് പ്രിയങ്ക ഗാന്ധി

നിലവിൽ ഇന്ത്യൻ കുടുംബങ്ങൾ ഇപ്പോൾ പണം സൂക്ഷിച്ച് വെക്കുന്നതിന് പകരം ഉപഭോഗത്തിനായി ചെലവാക്കുന്നുണ്ട്.എന്നാൽ സമ്പദ് വ്യവസ്ഥ സജീവമാകുമ്പോൾ ഉപഭോഗം കുറച്ച് ആളുകൾ സമ്പാദ്യം വർധിപ്പിക്കാൻ ശ്രമിക്കുമെന്നും ഏജൻസി വിലയിരുത്തി. മോണിറ്ററി, ഫിസ്കൽ നയങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ട് വരില്ല. ആർബിഐയുടെ കണക്കുകൂട്ടലിന് വിപരീതമായി പണപ്പെരുപ്പം ആറു ശതമാനത്തിന് മുകളിൽ ഉയർന്നു നിൽക്കുന്ന അവസ്ഥയിൽ പലിശ നിരക്ക് കുറയാൻ സാധ്യത ഇല്ലെന്നും അവർ പറയുന്നു.

സാമ്പത്തിക വളർച്ച രണ്ടക്കം കടക്കില്ല

നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.5 ആയി കുറയുമെന്നാണ് ആർബിഐയുടെ പ്രവചനം. നേരത്തെ രാജ്യം 10.5 ശതമാനം വളർച്ച നേടുമെന്നായിരുന്നു ആർബിഐ വിലയിരുത്തൽ. നേരത്തെ അമേരിക്കൻ റേറ്റിംഗ് ഏജൻസിയായ മൂഡീസ് നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 9.3 ശതമാനം ആയിരിക്കുമെന്ന് പ്രവചിച്ചിരുന്നു.

ജൂണ്‍ മാസം ആദ്യം ലോകബാങ്കും ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം നടത്തിയിരുന്നു. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ച 10.1ൽ നിന്ന് 8.3 ശതമാനമായി കുറയുമെന്നായിരുന്നു ലോകബാങ്ക് വിലയിരുത്തിയത്. ഇന്ത്യൻ റേറ്റിംഗ് ഏജൻസിയായ ഐസിഐആർഎ 8.5 ശതമാനവും ബ്രിട്ടീഷ് ഏജൻസി ബാർക്ലെയ്‌സ് 9.2 ശതമാനം വളർച്ചാ നിരക്കുമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ പ്രവചിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.