മുംബൈ: റിസർവ് ബാങ്ക് (ആർബിഐ) നടപ്പ് സാമ്പത്തിക വർഷത്തെ അവസാന ധനനയം വ്യാഴാഴ്‌ച പുറത്തിറക്കും. 2019-20ലെ ആറാമത്തെ ദ്വിമാസ ധനനയ പ്രസ്‌താവന നിലവിലെ സാമ്പത്തിക വർഷത്തിലെ അവസാനത്തേതായിരിക്കും.
നയ അവലോകനത്തിനായി ഫെബ്രുവരി 4-6 വരെയുള്ള തിയതികളിൽ മോണിറ്ററി പോളിസി കമ്മിറ്റി(എംപിസി) യോഗം ചേരുമെന്ന് റിസർവ് ബാങ്ക് തിങ്കളാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. ഡിസംബറിൽ നടന്ന മുൻ ധനനയ അവലോകനത്തില്‍ റിസർവ് ബാങ്ക് പലിശ നിരക്കിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിരുന്നില്ല.