ന്യൂഡൽഹി: 2019-20 ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തിയതി മൂന്നാം തവണയും കേന്ദ്ര സർക്കാർ നീട്ടി. പുതിയ അറിയിപ്പ് പ്രകാരം വ്യക്തികൾക്ക് ജനുവരി 10 വരെ നികുതി റിട്ടേണ്‍ സമർപ്പിക്കാം. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ട കമ്പനികൾക്കും വ്യക്തികൾക്കുമുള്ള സമയപരിധി ഫെബ്രുവരി 15 വരെയും നീട്ടിയിട്ടുണ്ട്. ജി.എസ്.ടി വാർഷിക റിട്ടേണ്‍ സമർപ്പിക്കുന്നതിനുള്ള സമയം 2021 ഫെബ്രുവരി 28 വരെ നീട്ടിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.
2019-20 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണ്‍ ഇനത്തിൽ ഡിസംബർ 28 വരെ 4.54 കോടിയിലധികം രൂപ ഇതുവരെ സർക്കാരിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.77 കോടി രൂപയാണ് നികുതി റിട്ടേണ്‍ ആയി ലഭിച്ചത്. 2018-19 വർഷത്തിൽ ആകെ 5.65 കോടി രൂപയാണ് ഈ ഇനത്തിൽ സർക്കാരിന് ലഭിച്ചത്.