ETV Bharat / business

പുതിയ സാമ്പത്തിക വർഷത്തിലേക്കുള്ള സാമ്പത്തിക ആസൂത്രണം എങ്ങനെ നടത്താം?

പുതിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി എങ്ങനെ സാമ്പത്തിക ആസൂത്രണം നടത്താമെന്നും നിലവിലുള്ള സാമ്പത്തിക ആസൂത്രണത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താമെന്നും ഏഞ്ചൽ വൺ ലിമിറ്റഡ് ഡിവിപി-ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ജ്യോതി റോയ് വിശദീകരിക്കുന്നു.

How to start your planning for new financial year?  Financial planning  Financial goals  New investments  Insurance policies  Tax plan  പുതിയ സാമ്പത്തിക വർഷം സാമ്പത്തിക ആസൂത്രണം  വരവ് ചെലവ് കണക്കുകൾ  സാമ്പത്തിക ലക്ഷ്യം  ഇൻഷുറൻസ് പോളിസി  നിക്ഷേപങ്ങൾ
പുതിയ സാമ്പത്തിക വർഷത്തിലേക്കുള്ള സാമ്പത്തിക ആസൂത്രണം
author img

By

Published : Mar 21, 2022, 10:59 AM IST

Updated : Mar 23, 2022, 1:36 PM IST

കഴിഞ്ഞ രണ്ട് വർഷങ്ങളായി കുറഞ്ഞ വരുമാനവും ബിസിനസിലുണ്ടായ നഷ്‌ടം, ചികിത്സ ചെലവുകൾ എന്നിവ കാരണം പലർക്കും വ്യക്തിഗത സാമ്പത്തിക ആസൂത്രണത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടു. ജീവിതത്തിൽ സാമ്പത്തിക ആസൂത്രണം എത്രത്തോളം പ്രധാനമാണെന്ന് കൊവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക്ക്ഡൗണും നമ്മെ പഠിപ്പിച്ചു. പുതിയ സാമ്പത്തിക വർഷത്തിന് മുന്നോടിയായി എങ്ങനെ സാമ്പത്തിക ആസൂത്രണം നടത്താമെന്നും നിലവിലുള്ള സാമ്പത്തിക ആസൂത്രണത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താമെന്നും ഏഞ്ചൽ വൺ ലിമിറ്റഡ് ഡിവിപി-ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് ജ്യോതി റോയ് വിശദീകരിക്കുന്നു.

ജീവിതത്തിൽ എന്തെല്ലാമാണ് നമുക്കായി കാത്തിരിക്കുന്നതെന്ന് അറിയാത്തതിനാൽ സാമ്പത്തിക ആസൂത്രണം ജീവിതത്തിൽ വളരെ പ്രധാനമാണ്. ഒരിക്കലും ചെയ്യാതിരിക്കുന്നതിലും എന്തുകൊണ്ടും നല്ലതാണ് വളരെ വൈകിയാണെങ്കിലും കാര്യങ്ങൾ ചെയ്യുന്നത്. അതിനാൽ പുതിയ സാമ്പത്തിക വർഷത്തിൽ സാമ്പത്തിക ആസൂത്രണം ചെയ്യുന്നതിനെ പറ്റി ചിന്തിച്ചുതുടങ്ങുക.

സാമ്പത്തിക ആസൂത്രണത്തിനായി ചെലവിന്‍റെയും വരുമാനത്തിന്‍റെയും പട്ടിക തയാറാക്കണം. ഇതുവരെ വരവു-ചെലവ് കണക്കുകളുടെ പട്ടിക നിങ്ങൾ തയാറാക്കിയിട്ടില്ലെങ്കിൽ എത്രയും വേഗം അത് തയാറാക്കാൻ ശ്രമിക്കുക.

സാമ്പത്തിക ആസൂത്രണം: ആദ്യം നിങ്ങളുടെ ചെലവുകൾ ആസൂത്രണം ചെയ്യുക. എത്രമാത്രം നിങ്ങൾ ചെലവഴിക്കുന്നതെന്നും എന്തിനാണ് ചെലവഴിക്കുന്നതെന്നും അറിഞ്ഞുകഴിഞ്ഞാൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ തയാറാകുക. എവിടെ ചെലവ് ചുരുക്കണമെന്ന് നിങ്ങൾക്ക് മനസിലായാൽ അത് സമ്പാദ്യം വർധിപ്പിക്കാൻ ഇടയാക്കും.

ഒരു മാസത്തിനുള്ളിൽ ഓരോ ചെലവും കണക്കാക്കുകയും അനാവശ്യ ചെലവുകൾ എന്താണെന്ന് കണ്ടെത്തുകയും ചെയ്യുക. അനാവശ്യ കാര്യങ്ങൾക്ക് പണം ചെലവാക്കാതിരിക്കുക.

വരവ്- ചെലവ് കണക്കുകൾ എഴുതാൻ ആരംഭിച്ചുവെങ്കിൽ അവ വീണ്ടും ശ്രദ്ധപൂർവം നിരീക്ഷിക്കുക. നിങ്ങളുടെ അനാവശ്യ ചെലവുകൾ നിർത്താനോ നിയന്ത്രിക്കാനോ ശ്രമിച്ചാൽ ഭാവി ആവശ്യങ്ങൾക്കായി പണം നിങ്ങൾക്ക് സ്വരൂപിക്കാൻ സാധിക്കും.

സാമ്പത്തിക ലക്ഷ്യങ്ങൾ: ഓരോ വ്യക്തിയും തന്‍റെ സമ്പാദ്യത്തിൽ നിന്നും ഒരു നിശ്ചിത തുക സമ്പാദ്യത്തിന്‍റെയോ നിക്ഷേപത്തിന്‍റെയോ രൂപത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നീക്കിവയ്ക്കുന്നു. പുതിയ സാമ്പത്തിക വർഷത്തിൽ ഈ ലക്ഷ്യങ്ങൾ നിങ്ങൾ ഒരിക്കൽ കൂടി അവലോകനം ചെയ്യുക. സാമ്പത്തിക ലക്ഷ്യങ്ങളിൽ മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമുണ്ടെങ്കിൽ അതിനനുസരിച്ച് നിക്ഷേപ പദ്ധതികളിലും മാറ്റം വരുത്തണം.

ഉദാഹരണത്തിന്, നിങ്ങൾ 10 വർഷത്തിന് ശേഷം ഒരു വീട് വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രതിമാസ നിക്ഷേപ തുക വർധിപ്പിക്കേണ്ടതുണ്ട്. അതിനാൽ നിങ്ങളുടെ ബജറ്റും അതിനനുസരിച്ച് തയാറാക്കേണ്ടതുണ്ട്.

പുതിയ നിക്ഷേപങ്ങൾ: പുതിയ നിക്ഷേപങ്ങൾ തുടങ്ങണമെങ്കിൽ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ മാസം മുതൽ തുടങ്ങണം. നേരത്തെ തന്നെ നിക്ഷേപങ്ങളുണ്ടെങ്കിൽ അവ ഒരിക്കൽ കൂടി പരിശോധിക്കണം. പതിവായി പരിശോധിക്കുന്നതിലൂടെ നിങ്ങളുടെ നിക്ഷേപങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ സാധിക്കും. ഒരു വർഷത്തിലേറെയായി ശരിയായി പ്രവർത്തിക്കാത്ത നിക്ഷേപങ്ങൾ ഒഴിവാക്കുക.

ഇൻഷുറൻസ് പോളിസികൾ: ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഇൻഷുറൻസ് പോളിസികൾ നിങ്ങളെ സംരക്ഷിക്കും. അതിനാൽ ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പോളിസികൾ ഉടൻ എടുക്കാൻ ശ്രമിക്കുക. വാർഷിക വരുമാനത്തിന്‍റെ 10-12 ഇരട്ടിയെങ്കിലും ആയിരിക്കണം ഒരു ലൈഫ് ഇൻഷുറൻസ് പോളിസി. വിവാഹിതരും കുട്ടികളുമുള്ളവർ ഇൻഷുറൻസ് തുക അവലോകനം ചെയ്‌ത് ഉചിതമായ തുക ഇൻഷ്വർ ചെയ്യണം.

നികുതി പദ്ധതി: സാമ്പത്തിക വർഷത്തിന്‍റെ ആദ്യ മാസം മുതൽ നികുതി കിഴിവ് പദ്ധതികളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. നികുതിഭാരം എത്രയെന്ന് കണക്കിലെടുത്തായിരിക്കണം നിക്ഷേപം നടത്തേണ്ടത്. എന്നാൽ സാമ്പത്തിക വർഷാവസാനം വരെ നിക്ഷേപം നടത്താമെന്നതിനാൽ അവസാന നിമിഷം പിഴവുകളുണ്ടാകില്ല. വർഷം മുഴുവനും സ്ഥിരമായി നിക്ഷേപിക്കാനും സാധിക്കും.

Also Read: ബിഎസ്എന്‍എല്‍ - ബിബിഎന്‍എല്‍ ലയനത്തിന് പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍

Last Updated : Mar 23, 2022, 1:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.