ETV Bharat / business

കേന്ദ്ര സർക്കാരിന്‍റെ നേരിട്ടുള്ള നികുതി പിരിവ് 9.45 ലക്ഷം കോടി രൂപ

9.05 ലക്ഷം കോടി രൂപ എന്ന പരിഷ്‌കരിച്ച ലക്ഷ്യത്തേക്കാൾ 4.41 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ 13.19 ലക്ഷം കോടി രൂപയുടെ ബജറ്റ് ലക്ഷ്യത്തിൽ നിന്ന് 31 ശതമാനം ഇടിവും രേഖപ്പെടുത്തി.

tax in India  tax collection for 2020 2021  tax and Covid  നികുതി  കേന്ദ്ര സർക്കാർ  സാമ്പത്തിക വർഷം  financial year
കേന്ദ്ര സർക്കാരിന്‍റെ നേരിട്ടുള്ള നികുതി പിരിവ് 9.45 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി
author img

By

Published : Apr 9, 2021, 8:37 PM IST

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കേന്ദ്ര സർക്കാരിന്‍റെ നേരിട്ടുള്ള നികുതി പിരിവ് 9.45 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. ഇത് 9.05 ലക്ഷം കോടി രൂപ എന്ന പരിഷ്കരിച്ച ലക്ഷ്യത്തേക്കാൾ 4.41 ശതമാനം വർധനവാണിത്. എന്നാൽ 13.19 ലക്ഷം കോടി രൂപയുടെ ബജറ്റ് ലക്ഷ്യത്തിൽ നിന്ന് 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

റീഫണ്ടുകൾ ക്രമീകരിക്കാതെ 2020-21 സാമ്പത്തിക വർഷത്തിലെ മൊത്തം നികുതി പിരിവ് 12.06 ലക്ഷം കോടി രൂപയാണ്. ഇതിൽ കോർപ്പറേറ്റ് നികുതി പിരിവ് 6.31 ലക്ഷം കോടി രൂപയും വ്യക്തിഗത ആദായനികുതി ശേഖരണം 5.75 ലക്ഷം കോടി രൂപയുമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കോർപ്പറേറ്റ്, വ്യക്തിഗത നികുതിദായകർക്കുള്ള സർക്കാരിന്‍റെ ആദായനികുതി റീഫണ്ട് 2.61 ലക്ഷം കോടി രൂപയാണ്. നേരിട്ടുള്ള നികുതി റീഫണ്ടുകൾ ക്രമീകരിച്ചതിനു ശേഷമുള്ള സർക്കാരിന്‍റെ താൽക്കാലിക നികുതി പിരിവ് 9.45 ലക്ഷം കോടി രൂപയാണ്. അഡ്വാൻസ് ടാക്‌സ് കളക്ഷൻ 4.95 ലക്ഷം കോടി രൂപയും ടിഡിഎസ് (സെൻട്രൽ ടിഡിഎസ് ഉൾപ്പെടെ) 5.45 ലക്ഷം കോടി രൂപയുമാണ്.

സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന കൊവിഡ് ദുരിത കാലത്തും സാമ്പത്തിക വർഷത്തെ നേരിട്ടുള്ള നികുതി പിരിവ് ഉയർന്നതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. വെല്ലുവിളി നിറഞ്ഞ വർഷത്തിനിടയിലും നികുതി റീഫണ്ടുകൾ 2019-20 സാമ്പത്തിക വർഷത്തിലെ 1.83 കോടിയിൽ നിന്ന് 2020-21 സാമ്പത്തിക വർഷത്തിൽ 2.61 ലക്ഷം കോടിയായി ഉയർന്നു.

വെള്ളിയാഴ്ച പുറത്തുവിട്ട നേരിട്ടുള്ള നികുതി പിരിവ് കണക്കുകൾ താൽക്കാലികമാണെന്നും സർക്കാർ ശേഖരിച്ച അന്തിമ കണക്കനുസരിച്ച് മാറ്റത്തിന് വിധേയമാക്കുമെന്നും ധനമന്ത്രാലയം അറിയിച്ചു.

കൃഷ്ണാനന്ദ് ത്രിപാഠി, ഇടിവി ഭാരത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.