ETV Bharat / business

നല്ല റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ ഏതൊക്കെയാണ്‌?

ഏറ്റവും ഉചിതമായ നിക്ഷേപങ്ങള്‍ ഏതാണ്‌ എന്നുള്ളതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കുകയാണ്‌ പ്രമുഖ ഫിനാന്‍ഷ്യല്‍ പ്ലാനറായ തുമ്‌ന ബല്‍രാജ്‌.

Is digital gold a good investment option? Know what expert suggests  Financial investment  best investments  ഏറ്റവും നല്ല നിക്ഷേപങ്ങള്‍  ഡിജിറ്റല്‍ ഗോള്‍ഡ്‌ നിക്ഷേപത്തിന്‍റെ സാധ്യതകള്‍
നല്ല റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ ഏതൊക്കെയാണ്‌?
author img

By

Published : Jan 7, 2022, 7:59 AM IST

നിക്ഷേപത്തില്‍ നിന്ന്‌ നല്ല റിട്ടേണ്‍ ലഭിക്കുക എന്നുള്ളത്‌ ഏവരും ആഗ്രഹിക്കുന്ന കാര്യമാണ്‌. ലഭ്യമായ പണവും ലക്ഷ്യവുമൊക്കെ മുന്‍നിര്‍ത്തി ഏതാണ്‌ ഉചിതമായ നിക്ഷേപം എന്നുള്ളതില്‍ നമ്മളില്‍ പലര്‍ക്കും സംശയങ്ങളുണ്ട്‌. ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക്‌ ഉത്തരം നല്‍കുകയാണ്‌ പ്രമുഖ ഫിനാന്‍ഷ്യല്‍ പ്ലാനറായ തുമ്‌ന ബല്‍രാജ്‌.

ഒരു മാസം10,000 രൂപവരെ നിക്ഷേപിക്കാനുള്ള പദ്ധതി. നിക്ഷേപത്തിന്‌ ഒരു വര്‍ഷം 14 ശതമാനത്തിലധികം റിട്ടേണ്‍ ലഭിക്കണമെങ്കില്‍ ഏത്‌ സ്‌കീമിലാണ്‌ നിക്ഷേപിക്കേണ്ടത്‌. നിക്ഷേപത്തിന്‍റെ കാലയളവ്‌ എത്രയായിരിക്കണം?

ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപങ്ങള്‍ പലപ്പോഴും സുരക്ഷിതമായിരിക്കില്ല. നിങ്ങള്‍ക്ക്‌ എത്രമാത്രം നിക്ഷേപത്തില്‍ റിസ്‌ക്‌ എടുക്കാന്‍ സാധിക്കും എന്ന്‌ പരിശോധിക്കണം. ഇക്യുറ്റി അധിഷ്‌ടിത നിക്ഷേപങ്ങളില്‍ നിന്നും പലപ്പോഴും പതിനാല്‌ ശതമാനത്തിലധികം റിട്ടേണ്‍ ലഭിക്കാറുണ്ട്‌.

ഇങ്ങനെ റിട്ടേണ്‍ ലഭിക്കണമെങ്കില്‍ നിങ്ങളുടെ നിക്ഷേപ കാലയളവ്‌ ഏഴ്‌ മുതല്‍ പത്ത്‌ വര്‍ഷം വരെയായിരിക്കേണ്ടതുണ്ട്. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഓഹരികളുടെ മൂല്യത്തിലെ ഏറ്റകുറച്ചിലുകള്‍ വളരെ ഉയര്‍ന്ന നിലയിലായിരിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരികളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ അവയില്‍ നിന്ന്‌ 12 മുതല്‍ 15 ശതമാനം വരെ റിട്ടേണ്‍ പ്രതിക്ഷീക്കാവുന്നതാണ്‌. ഇതിന്‌ ഏറ്റവും നല്ലത്‌ വളരെ മികച്ച പ്രകടനം നടത്തുന്ന നല്ല രീതിയില്‍ വൈവിധ്യ വല്‍ക്കരിക്കപ്പെട്ട മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ്‌.

സീനിയര്‍ സിറ്റിസണ്‍ സേവിങ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണോ ഡെബ്‌റ്റ്‌ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണൊ നല്ലത്‌?

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌ സ്‌കീമില്‍ നിക്ഷേപത്തിന്‌ 7.4ശതമാനമാണ്‌ വാര്‍ഷിക പലിശ. ഓരോ മൂന്ന്‌ മാസം കൂടുമ്പോഴും പലിശ ലഭിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധാരണ സ്ഥിരനിക്ഷേപവും ഡെബ്‌റ്റ്‌ ഫണ്ടുകളും ഉയര്‍ന്ന റിട്ടേണ്‍ തരുന്ന നിക്ഷേപങ്ങളല്ല. അതുകൊണ്ട്‌ സീനിയര്‍ സിറ്റിസണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്‌ണ്‌ നല്ലത്‌.

സ്‌കീം അഞ്ച്‌ വര്‍ഷം തുടരണം. നിക്ഷേപത്തിന്‌ സെക്‌ഷന്‍ 80 c അനുസരിച്ചുള്ള ആദായ നികുതി കിഴിവും ലഭിക്കും.

ടേം പോളിസികള്‍ ഒരേ ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍ നിന്ന്‌ എടുക്കുന്നതാണൊ അതോ വെവ്വേറെ കമ്പനികളില്‍ നിന്ന്‌ എടുക്കുന്നതാണോ നല്ലത്‌?

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയുടെ മൂല്യം എപ്പോഴും വാര്‍ഷിക വരുമാനത്തിന്‍റെ 10 മുതല്‍ 12 മടങ്ങ്‌ കൂടുതലായിരിക്കണം. നിങ്ങളുടെ സാമ്പത്തികവും ആരോഗ്യപരവുമായ എല്ലാ വിവരങ്ങളും ഇന്‍ഷുറന്‍സ്‌ എടുക്കുന്ന സമയത്ത്‌ ലഭ്യമാക്കണം. നല്ല ക്ലെയിം പേയ്‌മെന്‍റ്‌ ഹിസ്‌റ്ററിയുള്ള കമ്പനികളെയാണ്‌ തെരഞ്ഞെടുക്കേണ്ടത്‌.

എന്തെങ്കിലും കാരണം കൊണ്ട് നിങ്ങളുടെ ഇന്‍ഷുറന്‍സ്‌ ക്ലെയിം നിരസിക്കാനുള്ള സാഹചര്യമുണ്ടാകാം, അതുകൊണ്ടുതന്നെ രണ്ട്‌ കമ്പനികളില്‍ നിന്ന്‌ ഇന്‍ഷുറന്‍സ്‌ എടുക്കുന്നതാണ്‌ നല്ലത്‌.

ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കാനുള്ള അവസരം പല കമ്പനികളും നല്‍കുന്നു. ഈ നിക്ഷേപം റിസ്‌കുള്ളതാണോ?

ഗോള്‍ഡില്‍ നിക്ഷേപിക്കാന്‍ പല വഴികളുണ്ട്‌. ഡിജിറ്റല്‍ ഗോള്‍ഡ്‌ അതിലൊന്നാണ്‌. ഡിജിറ്റല്‍ ഗോള്‍ഡ്‌ നിക്ഷേപം ആകര്‍ഷകമാകുന്നത്‌ വളരെ കുറഞ്ഞ തുക ഉപയോഗിച്ചും നിക്ഷേപം നടത്താം എന്നുള്ളതാണ്‌. 100 രൂപവയ്‌ക്ക്‌ വരെ നിങ്ങള്‍ക്ക്‌ ഡിജിറ്റല്‍ ഗോല്‍ഡില്‍ നിക്ഷേപം നടത്താം. ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപമാണെങ്കില്‍ ഗോള്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളിലും (Gold ETFs) ഗോള്‍ഡ്‌ ഫണ്ടുകളിലും നിക്ഷേപിക്കുന്നതാണ്‌ നല്ലത്‌.

ALSO READ:എയര്‍ ഇന്ത്യ ഓഹരി: കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ബി.ജെ.പി എം.പിയുടെ ഹര്‍ജി കോടതി തള്ളി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.