2020-2021 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരണം ധന മന്തി നിർമല സീതാരാമൻ പാർലമെന്‍റിൽ ആരംഭിച്ചു. രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് ആണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ധനനമന്ത്രിയുടെ ബജറ്റ് അവതരണം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തവും ഭദ്രമെന്ന് ധനമന്ത്രി.
മൂന്ന് തൂണുകളില്‍ നിലനില്‍ക്കുന്ന ബജറ്റെന്ന് പ്രഖ്യാപനം. ഉയർച്ചക്കുള്ള അഭിലാഷം, സാമ്പത്തിക വികസനം, സാമൂഹിക സംരക്ഷണം എന്നിവയിലധിഷ്ഠിതമാണ് ഈ ബജറ്റെന്ന് ധനമന്ത്രി. ജിഎസ്ടി രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഏകീകരിച്ചുവെന്നും, ഉപഭോഗ ശേഷി വർധിപ്പിക്കുമെന്നും ധന മന്ത്രി. ഇത് പ്രത്യാശയുടെ ബജറ്റ്. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ധനനമന്ത്രിയുടെ പ്രഖ്യാപനം.