ബെഗളരു: ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയുടെ ലൈറ്റ് വേര്‍ഷന്‍ ഇന്ത്യയില്‍ എത്തി. ജിയോ ഡിജിറ്റലിന്‍റെ സഹായത്തോടെയാണ് ഗെയിം ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. കൂടുതല്‍ സമഗ്രവും വിശാലവുമായ ഗെയിമിംഗ് അനുഭൂതിയായിരിക്കും പബ്ജി ലൈറ്റ് ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനായി മികച്ച ഗ്രാഫിക്സിക്സ് സാങ്കേതിക വിദ്യകളാണ് ലൈറ്റ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പബ്ജി ലൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മികച്ച റിവാര്‍ഡുകളും ജിയോ വാഗ്ദാനം ചെയ്യുന്നു.
പബ്ജി ലൈറ്റ് എങ്ങനെ ഉപയോഗിക്കാം
1. പബ്ജി ലൈറ്റ് ഉപയോഗിക്കുന്നതിനായി https://gamesarena.jio.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ഫോം പൂരിപ്പിക്കുക.
2. ശേഷം ലഭിക്കുന്ന ഇ മെയില്‍ വേരിഫിക്കേഷന്‍ പുര്‍ത്തിയാക്കുക
3. ഇതിന് ശേഷം വീണ്ടും ലഭിക്കുന്ന മെയിലില്‍ റിവാല്‍ഡ് റെഡീം ചെയ്യുന്നതിനുള്ള റെഡംപ്ഷൻ കോഡ് ഉണ്ടായിരിക്കും.
റെഡംപ്ഷൻ കോഡ് ഉപയോഗിക്കും വിധം
1. പബ്ജി ലൈറ്റ് ഡൌൺലോഡ് ചെയ്തു രജിസ്റ്റർ ചെയ്തശേഷം മെനൂ സ്റ്റോറിലേക്ക് പോകുക.
2. ഇതിൽ ആഡ് ബോണസ്, ഗിഫ്റ്റ് കോഡ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
3. ഇവിടെ നിശ്ചിത സ്ഥാനത്ത് റെഡംപ്ഷൻ കോഡ് അടിച്ചുനൽകിയശേഷം റെഡീം ചെയ്യുക.