ന്യൂഡല്‍ഹി: ഇലക്ട്രോണിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഒകിനാവ സ്കൂട്ടറുകളുടെ വില കുറച്ചു. ഇലക്ട്രോണിക് വാഹനങ്ങള്‍ക്കുള്ള ജിഎസ്ടി പന്ത്രണ്ട് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനാമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെയാണ് കമ്പനി സ്കൂട്ടറുകളുടെ വിലയിലും കുറവ് വരുത്തിയത്.
പുതിയ വില പ്രകാരം ഒകിനാവയുടെ ലെഡ് ആസിഡ് ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് 2500 രൂപ മുതല്‍ 4700 രൂപവരെയും ലിയോണ്‍ ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് 3400 രൂപ മുതല്‍ 8600 രൂപവരെ കുറയും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങള്‍ക്ക് ഫെയിം പദ്ധതി പ്രകാരം സബ്സീഡി ഏര്‍പ്പെടുത്തുന്നതോടെ വാഹനങ്ങള്‍ക്ക് ഇനിയും വില കുറയും. നിലവില്‍ 37000 രൂപ മുതല്‍ 1.08 ലക്ഷം രൂപ വരെ വിലയുള്ള സ്കൂട്ടറുകള്‍ ഒകിനാവ നിര്‍മിക്കുന്നുണ്ട്.
കേന്ദ്ര ബജറ്റില്‍ ഇലക്ട്രോണിക് വാഹനങ്ങള്‍ പ്രത്യേകം പരിഗണ നല്‍കിയതും വാഹനങ്ങള്‍ക്ക് സബ്സീഡി പ്രഖ്യാപിച്ചതും വില്‍പ വര്‍ധിപ്പിക്കാന്‍ സഹായിച്ചെന്ന് ഒകിനാവ ഓട്ടോടെക് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജീതന്ദർ ശർമ പറഞ്ഞു.