ETV Bharat / business

വാഹന വ്യാപാര പ്രതിസന്ധി; തൊഴിലാളികള്‍ക്ക് രണ്ട് ദിവസം അവധി നല്‍കി ടിവിഎസ് - non-working days

ആഗസ്ത് മാസത്തില്‍ 16,17 തിയതികളില്‍ അവധി നല്‍കുന്നുവെന്ന് നോട്ടീസ് പുറപ്പെടുവിച്ചു

തൊഴിലാളികള്‍ക്ക് നോണ്‍ വര്‍ക്കിംഗ് ഡേ പ്രഖ്യാപിച്ച് ടിവിഎസ്
author img

By

Published : Aug 17, 2019, 10:08 AM IST

ചെന്നൈ: രാജ്യത്തെ വാഹന വ്യാപാരം പ്രതിസന്ധിയിലായതോടെ തൊഴിലാളികള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ലൂക്കാസ്-ടിവി‌എസ്. വ്യാപാരം മന്ദഗതിയിലായതിനാല്‍ ആഗസ്ത് 16, 17 തിയതികളില്‍ അവധിയായിരിക്കുമെന്ന് കമ്പനി നേരത്തെ തന്നെ നോട്ടീസ് നല്‍കുകയായിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷം അവധി ദിനങ്ങളുടെ എണ്ണം കൂട്ടുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഈ മാസം 13 ന് നോട്ടീസ് നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അധിക്രമിച്ചുവെന്നും ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തിരുന്നു.

വ്യവസായ മേഖലയിലെ മാന്ദ്യം കമ്പനി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിപണിയിലെ സ്ഥിതി മെച്ചപ്പെട്ടാൽ ജീവനക്കാരെ വിശദമായി അറിയിക്കുമെന്നും കമ്പനി പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. എന്നാല്‍ കമ്പനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. കമ്പനി പ്രഖ്യാപിച്ച അഞ്ച് ശതമാനം ബോണസ് വേണ്ടെന്നും ഇവര്‍ പറയുന്നു നിലവില്‍ 1800ഓളം തൊഴിലാളികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.

Intro:Body:

തൊഴിലാളികള്‍ക്ക് നോണ്‍ വര്‍ക്കിംഗ് ഡേ പ്രഖ്യാപിച്ച് ടിവിഎസ്    Lucas-TVS declares non-working days for employees

ചെന്നൈ: രാജ്യത്തെ വാഹന വ്യാപാരം പ്രതിസന്ധിയിലായതോടെ തൊഴിലാളികള്‍ക്ക് നോണ്‍ വര്‍ക്കിംഗ് ഡേ പ്രഖ്യാപിച്ച് പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ലൂക്കാസ്-ടിവി‌എസ്. കഴിഞ്ഞ മാസം മുതലാണ് കമ്പനി പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. പ്രവര്‍ത്തിദിവസങ്ങള്‍ കുറച്ചുകൊണ്ടാണ് കമ്പനി ഈ പദ്ധതി നടപ്പിലാക്കുന്നത്. 

ആഗസ്ത് മാസത്തില്‍ 16,17 തിയതികളില്‍ ചെന്നൈയിലെ പാടിയിലെ ടിവിഎസിന്‍റെ പ്ലാന്‍റുകള്‍ക്ക് അവധി ആയിരുന്നു. വ്യവസായ മേഖലയിലെ മാന്ദ്യം കമ്പനി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വിപണിയിലെ സ്ഥിതി മെച്ചപ്പെട്ടാൽ ജീവനക്കാരെ വിശദമായി അറിയിക്കുമെന്നും കമ്പനി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. 

എന്നാല്‍ കമ്പനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. കമ്പനി പ്രഖ്യാപിച്ച അഞ്ച് ശതമാനം ബോണസ് വേണ്ടെന്നും ഇവര്‍ പറയുന്നു നിലവില്‍ 1800ഓളം തൊഴിലാളികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.