ഹൈദരാബാദ് : ബർഗർ കിംഗ് ഇന്ത്യ ലിമിറ്റഡിന്‍റെ ഓഹരികളിൽ മൂന്ന് ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 25.94 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഓഹരി വില താഴെപ്പോയത്. ബിഎസ്ഇ സെൻസെക്സ് 7.22 ശതമാനം ഇടിഞ്ഞ് 145.05ൽ എത്തിയ ഓഹരി 152.05ൽ വ്യാപാരം അവസാനിപ്പിച്ചു. 2.75 ശതമാനത്തിന്‍റെ ഇടിവ് ആണ് ആകെ രേഖപ്പെടുത്തിയത്.
Also Read:വ്യാജവാർത്ത പ്രചരിപ്പിക്കുന്ന വ്യക്തിഗത അക്കൗണ്ടുകൾക്ക് പിഴ ചുമത്താന്‍ ഫെയ്‌സ്ബുക്ക്
എൻഎസ്ഇ നിഫ്‌റ്റി 148.20ലേക്ക് ഇടിഞ്ഞ് അവസാനം 152.55ൽ വ്യാപാരം അവസാനിപ്പിച്ചു. 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള പാദത്തിൽ 37.41 കോടി രൂപയുടെ നഷ്ടമാണ് ബർഗർ കിംഗിനുണ്ടായത്. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇത് 199.45 കോടി രൂപയായിരുന്നു. ബർഗർ കിംഗ് ഇന്ത്യയുടെ 2021 മാർച്ച് പാദത്തിൽ മൊത്തം ചെലവ് 219.81 കോടി രൂപയായിരുന്നു.