മുംബൈ: ബാധ്യതകള്‍ തീര്‍ക്കാനായി 21,700 കോടി രൂപയുടെ സ്വത്ത് വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി. മുംബൈയില്‍ കമ്പനിയുടെ ആസ്ഥാനം വില്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് വീണ്ടും സ്വത്തുക്കള്‍ വില്‍ക്കാനായി അംബാനി ആലോചിക്കുന്നത്.
ആസ്തി വില്‍പനയിലൂടെ 11,500 കോടി രൂപയും റോഡ് പ്രൊജക്ട് വില്‍പനയിലൂടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നിന്ന് 9000 കോടിയും റേഡിയോ യൂണിറ്റ് വില്‍പനയിലൂടെ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡില്‍ നിന്ന് 1200 കോടി രൂപയും സമാഹരിക്കാനാണ് അംബാനിയുടെ ലക്ഷ്യം. കഴിഞ്ഞ 14 മാസത്തിനിടയില്‍ 35,000 കോടി രൂപയുടെ കടം തീര്‍ത്തെന്ന് അംബാനി അവകാശപ്പെട്ടിരുന്നു.
നിലവില്‍ 93,900 കോടി രൂപയുടെ ബാധ്യക കമ്പനിക്കുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിലയന്‍സ് ക്യാപിറ്റലിന് 38900 കോടിയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 17800 കോടിയുമാണ് ബാധ്യത.