ന്യൂഡൽഹി: യമഹ മോട്ടോർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പുതിയ എഫ്‌ഇസെഡ്എസ് 25 ബൈക്ക്, എഫ്‌ഇസെഡ് 25 മോട്ടോർ സൈക്കിളിന്‍റെ ബിഎസ്- VI പതിപ്പ് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ബിഎസ്-VI എഫ്‌ഇസെഡ് 25, 2020 ഏപ്രിൽ മുതൽ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു.
എംടി -15 (155 സിസി) മോട്ടോർസൈക്കിൾ, റേ ഇസഡ് ആർ 125 എഫ്ഐ സ്‌കൂട്ടർ, സ്ട്രീറ്റ് റാലി 125 എഫ്‌ഐ സ്‌കൂട്ടർ എന്നിവയുടെ ബിഎസ്-VI പതിപ്പിന്‍റെ വിലയും കമ്പനി പ്രഖ്യാപിച്ചു.
എംടി -15ന്‍റെ രണ്ട് വ്യത്യസ്‌ത വേരിയന്‍റുകൾക്ക് 1,38,900 രൂപയും 1,39,400 രൂപയുമാണ് വില. റേ ഇസഡ് 125 എഫ്ഐ സ്‌കൂട്ടറിന്‍റെ രണ്ട് വേരിയന്‍റുകൾക്ക് യഥാക്രമം 66,730 രൂപയും 69,730 രൂപയുമാണ് വില. ഡിസ്‌ക് ബ്രേക്ക് ഓപ്ഷനിൽ മാത്രം വരുന്ന സ്ട്രീറ്റ് റാലി 125 എഫ്ഐയുടെ വില 70,730 രൂപയാണെന്നും കമ്പനി അറിയിച്ചു.