ന്യൂഡല്‍ഹി: 2018ല്‍ ഇന്ത്യ 204.5 മില്യണ്‍ വൈഫൈ ഡിവൈസസ് വിറ്റതായി റിപ്പോര്‍ട്ട്. ഇതില്‍ 90 ശതമാനം വില്‍പനയും നടന്നത് മൊബൈല്‍ഫോണ്‍ വില്‍പനയോടൊപ്പമാണ്. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ടെക് എആര്‍സി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം എട്ട് ശതമാനം അധികം വില്‍പന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഫീസ് ജോലികള്‍ക്കായാണ് പ്രധാനമായും ഉപഭോക്താക്കള്‍ വൈഫൈ ഉപയോഗിക്കുന്നത്. ലാപ്‌ടോപ്പ്, റൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവയിലേക്കാണ് നിലവില്‍ വൈഫൈ ബന്ധിപ്പിക്കുക. എന്നാല്‍ ടെലിവിഷനുകളിലേക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും ഈ സംവിധാനം ഉടന്‍ തന്നെ വ്യാപിപിക്കും. അങ്ങനെ വന്നാല്‍ വൈഫൈ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകും.