ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ്, ഷോർട്ട് വീഡിയോ ആപ്പ് മോജ് എന്നിവയുടെ മാതൃ സ്ഥാപനമായ മൊഹല്ല ടെക് രാജ്യത്തെ പ്രമുഖ മ്യൂസിക് കമ്പനിയായ ടി-സീരീസുമായി പുതിയ കരാർ ഒപ്പിട്ടു. ടി-സീരീസിന്‍റെ ഉടമസ്ഥതയിലുള്ള പാട്ടുകളും മറ്റും ഉപയോഗിക്കാൻ ഷെയർചാറ്റ്, മോജ് എന്നിവയ്‌ക്ക് അധികാരം നൽകുന്നതാണ് കരാർ.
Also Read: ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്കായി 100 മില്യൺ ഡോളർ പ്രഖ്യാപിച്ച് യുട്യൂബ്
നേരത്തെ ടി-സീരീസുമായി 2020ൽ ഷെയർചാറ്റ് കാരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഒന്നിലധികം വർഷത്തെ കാലാവധിയിലാണ് പുതിയ കരാർ. ഉപഭോക്താക്കൾക്ക് നിയമപരമായി തന്നെ കൂടുതൽ മ്യൂസിക് കാറ്റലോഗ് നൽകുകയാണ് കരാറിലൂടെ മൊഹല്ല ടെക്കിന്‍റെ ലക്ഷ്യം.
പല ഷോർട്ട് വീഡിയോ ആപ്പുകളും പണം നൽകാതെ പാട്ടുകൾ ഉപയോഗിക്കുന്നതു മൂലം ഇന്ത്യയിലെ മ്യൂസിക് കമ്പനികൾക്ക് പ്രതിവർഷം ഏകദേശം 200 കോടി രൂപയുടെ വരുമാണ് നഷ്ടമാകുന്നത്. മോജ്, ചിങ്കാരി തുടങ്ങി ഏതാനും ചില ആപ്പുകൾ മാത്രമാണ് ടി-സീരീസ്, സീ മ്യൂസിക് തുടങ്ങിയ കമ്പനികളുമായി കരാറിർ ഏർപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ മ്യൂസിക് ഇൻഡസ്ട്രി (IMI) പുറത്തുവിട്ട ഡിജിറ്റൽ മ്യൂസിക് സ്റ്റഡി 2019 അനുസരിച്ച് ഇന്ത്യൻ മ്യൂസിക് വിപണിയുടെ മൊത്തം വരുമാനം 1,068 കോടി രൂപ ആയിരുന്നു.