മുംബൈ: ഇന്ത്യൻ വിപണിയിലെ വിശിഷ്‌ട ദിവസമായ ദീപാവലി ദിനത്തിൽ മുഹൂർത്ത വ്യാപാരത്തിന്‍റെ ആദ്യത്തെ ഒരു മണിക്കൂറിന് ശേഷം സെൻസെക്‌സ് 192 പോയിന്‍റ് നേട്ടം കൈവരിച്ചു. മുഹൂർത്ത സമയത്തെ വ്യാപാരം സമൃദ്ധിയും സമ്പത്തും ഭാഗ്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം. ബിഎസ്ഇ സെൻസെക്‌സ് 192 പോയിന്‍റ് ഉയർന്ന് 39,250 ൽ എത്തി. നിഫ്‌റ്റി 44 പോയിന്‍റ് ഉയർന്ന് 11,628 ൽ എത്തി.
നിഫ്റ്റി ഓട്ടോ 1.37 ശതമാനം ഉയർന്നു. ടാറ്റാ മോട്ടോഴ്‌സ് ഓരോ ഷെയറിനും 149.55 രൂപയിൽ 1.78 ശതമാനം നേട്ടമുണ്ടാക്കി. യെസ് ബാങ്ക് 5.18 ശതമാനം ഉയർന്ന് 54.85 രൂപയായി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, വേദാന്ദ, ഇൻഫോസിസ് തുടങ്ങിയ കമ്പനികൾ 1.9 ശതമാനം നേട്ടമുണ്ടാക്കി. ഭാരതി ഇൻഫ്രാടെൽ, കോൾ ഇന്ത്യ, ഗ്രാസിം, ടൈറ്റാൻ, മാരുതി തുടങ്ങിയ കമ്പനികൾക്ക് നഷ്‌ടം നേരിട്ടു. ഒക്‌ടോബർ ഇരുപത്തിയെട്ടിന് ഇടപാടുകൾ അവസാനിക്കും. പരമ്പരാഗതമായ ഹിന്ദു കലണ്ടർ പ്രകാരം ഒക്‌ടോബർ 27 ന് സംവത് 2076 ന്‍റെ തുടക്കമാണ്.